വാഷിങ്ടൺ മുതൽ റീഗൺ വരെ; അമേരിക്കൻ പ്രസിഡൻറുമാരുടെ ഓർമത്തുട്ടുകൾ
text_fieldsകണ്ണൂർ: അമേരിക്കയിൽ അടുത്ത പ്രസിഡൻറ് ആരെന്ന അനിശ്ചിതത്വം തുടരുേമ്പാൾ യു.എസ് പ്രസിഡൻറുമാരുമായി ബന്ധപ്പെട്ട അപൂർവ ശേഖരവുമായി ആലക്കോട് സ്വദേശി നോബി കുര്യാപ്പുഴ. മരിച്ചുപോയ മുൻപ്രസിഡൻറുമാരുടെ ഓർമക്കായി നേതാവിെൻറ ചിത്രം സഹിതമുള്ള ഒരു ഡോളർ നാണയം പുറത്തിറക്കുന്നത് അമേരിക്കയിൽ പതിവാണ്.
ആദ്യപ്രസിഡൻറ് ജോർജ് വാഷിങ്ടൺ മുതൽ 40ാമത് പ്രസിഡൻറ് റൊണാൾഡ് റീഗൻ വരെയുള്ള 38 പേരുടെ പേരിൽ ഇറങ്ങിയ ്രപത്യേക നാണയങ്ങളും 45കാരനായ നോബിയുടെ കൈവശമുണ്ട്. സ്കൂൾ കാലം മുതൽ നാണയങ്ങളും കറൻസിയും സ്റ്റാമ്പും ശേഖരിക്കുന്നത് ശീലമാക്കിയ നോബി കൃഷിയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് അപൂർവ നാണയങ്ങളും സ്റ്റാമ്പുകളും ശേഖരിക്കുന്നത്.