കണ്ണൂർ: പ്രതിഷേധ പ്രകടനത്തിനിടെ മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞതിനും കോവിഡ് പ്രോേട്ടാകോൾ ലംഘിച്ചതിനും 200ഒാളം എൻ.ജി.ഒ അസോസിയേഷൻ ്പ്രവർത്തകർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
എൻ.ജി.ഒ അസോസിയേഷെൻറ നേതൃത്വത്തിൽ വ്യാഴാഴ്ച ഉച്ചക്ക് സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രകടനവുമായി ബന്ധപ്പെട്ടാണ് കേസ്. സംസ്ഥാന സെക്രട്ടറി കെ.കെ. രാജേഷ് ഖന്ന, സരിത്ത്, ജോയി പ്രസാദ്, കെ. മധു തുടങ്ങി കണ്ടാലറിയാവുന്ന ഇരുന്നൂറോളം പ്രവർത്തകർക്കെതിരെയാണ് ടൗൺ പൊലീസ് കേസെടുത്തത്.