Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടലിൽ സംഘർഷം; മത്സ്യത്തൊഴിലാളിക്ക് പരിക്ക്

text_fields
bookmark_border
കടലിൽ സംഘർഷം; മത്സ്യത്തൊഴിലാളിക്ക് പരിക്ക്
cancel
camera_alt

സംഘർഷത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളി മുന്ന മഹ്തോ

കണ്ണൂർ: മത്സ്യ ബന്ധനത്തിനെ ചൊല്ലിയുള്ള തർക്കത്തിൽ കടലിൽ തൊഴിലാളികൾ തമ്മിൽ സംഘർഷം. ഗുരുതര പരിക്കേറ്റ മത്സ്യത്തൊഴിലാളി ഒഡിഷ സ്വദേശി മുന്ന മഹ്തോ (35)യെ കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി. അഴീക്കൽ ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിന് പോയ നീർക്കടവ് സ്വദേശികളുടെ ശ്രീകുറുമ്പ എന്ന തോണിയിലെ മത്സ്യത്തൊഴിലാളികളും ബേപ്പൂരിൽനിന്ന് വന്ന ട്രോളിങ് ബോട്ടിലെ തൊഴിലാളികളുമാണ് കടലിൽ ഏറ്റുമുട്ടിയത്.

നിരോധിത വല ഉപയോഗിച്ച് മത്സ്യം പിടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമായത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. അഴീക്കൽ തുറമുഖത്തുനിന്ന് 12 നോട്ടിക്കൽ മൈൽ അകലെയാണ് തർക്കം ഉണ്ടായത്.

കോഴിക്കോടുനിന്ന് എത്തിയ ട്രോളിങ് ബോട്ടിലെ തൊഴിലാളികൾ നിരോധിത വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് പരമ്പരാഗത മത്സ്യബന്ധനം നടത്തുന്ന അഴീക്കൽ നീർക്കടവിൽനിന്നുള്ള ഫൈബർ വള്ളത്തിലെ. മത്സ്യത്തൊഴിലാളികൾ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടർന്ന് ട്രോളിങ് ബോട്ടിലെ മത്സ്യത്തൊഴിലാളികൾ വലിയ ഇരുമ്പ് ബോൾട്ടുകൾ എടുത്ത് എറിയുകയായിരുന്നു.

ഇതിനെ തുടർന്നാണ് ഒഡിഷ സ്വദേശിയായ മുന്നക്ക് തലക്ക് പരിക്കേറ്റത്. പരമ്പരാഗത രീതിയിൽ മത്സ്യബന്ധനം നടത്തുന്ന ശിവനാമം എന്ന ഫൈബർ വള്ളത്തിലെ തൊഴിലാളിയാണ് മുന്ന മൊഹ്ത. സംഭവത്തെ തുടർന്ന് കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെൻറും സ്ഥലത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fishermen Clash at Sea Off Kannur Coast; Odisha Native Injured
Next Story