മലപ്പുറമെന്ന് കേൾക്കുമ്പോൾ ചിലർക്ക് ഹാലിളകുന്നു –സി.കെ. പത്മനാഭൻ
text_fieldsകണ്ണൂർ: മലപ്പുറം എന്ന് കേൾക്കുമ്പോൾ ചില ഞരമ്പ് രോഗികൾക്ക് ഹാലിളകുകയാണെന്നും അത്തരക്കാരുടെ പട്ടികയിൽ കേരളത്തിന്റെ മുഖ്യമന്ത്രി എങ്ങനെയാണ് എത്തിയതെന്നും ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം സി.കെ. പത്മനാഭൻ.
സ്വർണവും ഹവാലപ്പണവും പിടികൂടിയ കരിപ്പൂർ വിമാനത്താവളം മലപ്പുറം ജില്ലയിൽ ആയതുകൊണ്ട് മാത്രം എല്ലാം മലപ്പുറത്തിന്റെ തലയിൽ കെട്ടിവെക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയില്‍ മുങ്ങിയ പിണറായി സര്‍ക്കാര്‍ രാജിവെച്ച് ജനവിധി തേടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

