Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസിവിൽ സർവിസ്; 172ാം...

സിവിൽ സർവിസ്; 172ാം റാങ്കുമായി നിതിൻ പ്രദീപ്

text_fields
bookmark_border
സിവിൽ സർവിസ്;  172ാം റാങ്കുമായി നിതിൻ പ്രദീപ്
cancel
camera_alt

നി​തി​ൻ പ്ര​ദീ​പ് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം

ക​ണ്ണൂ​ർ: സി​വി​ൽ സ​ർ​വി​സി​ൽ 172 ാം റാ​ങ്ക് ക​ണ്ണൂ​ർ പ​ള്ളി​ക്കു​ന്ന് രാ​മ​തെ​രു​വി​ലെ ഓം​കാ​ർ വീ​ട്ടി​ലെ നി​തി​ൻ പ്ര​ദീ​പി​ന്. നാ​ലാം ത​വ​ണ​യാ​ണ് സി​വി​ൽ സ​ർ​വി​സ് സ്വ​പ്നം ഇ​ദ്ദേ​ഹ​ത്തി​ന് സ്വ​ന്ത​മാ​ക്കാ​നാ​യ​ത്. 2021 മു​ത​ൽ പ​രീ​ക്ഷ എ​ഴു​താ​ൻ തു​ട​ങ്ങി​യെ​ങ്കി​ലും റാ​ങ്ക് പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടാ​നാ​യി​ല്ല. ര​ണ്ടു​ത​വ​ണ പ​രി​ശീ​ല​നം ഇ​ല്ലാ​തെ​യാ​യി​രു​ന്നു പ​രീ​ക്ഷ എ​ഴു​തി​യ​തെ​ന്ന് നി​തി​ൻ പ​റ​ഞ്ഞു.

ക​ണ്ണൂ​ർ ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​നി​ലാ​യി​രു​ന്നു പ്ല​സ്ടു​വ​രെ പ​ഠി​ച്ച​ത്. കോ​മേ​ഴ്സി​ലാ​യി​രു​ന്നു പ്ല​സ്ടു. പി​ന്നീ​ട് ഐ.​ഐ.​ടി മ​ദ്രാ​സി​ൽ ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ ബി​രു​ദം നേ​ടി. ഇ​തി​നു​ശേ​ഷം ക​ർ​ണാ​ട​ക​യി​ലെ ദേ​ശ​പാ​ണ്ഡേ ഫൗ​ണ്ടേ​ഷ​നി​ൽ ര​ണ്ടു വ​ർ​ഷ​ത്തോ​ളം ജോ​ലി​ചെ​യ്തു. പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സും ഇ​ന്‍റ​ർ​നാ​ഷ​ന​ൽ റി​ലേ​ഷ​നു​മാ​യി​രു​ന്നു ഐ​ച്ഛി​ക വി​ഷ​യം. തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു സ്വ​കാ​ര്യ സി​വി​ൽ സ്ഥാ​പ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം നേ​ടി​യ​ത്. ഇ​ന്ത്യ​ൻ റ​വ​ന്യൂ സ​ർ​വി​സി​ൽ ചേ​രാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് നി​തി​ൻ പ​റ​ഞ്ഞു. ക​ണ്ണൂ​ർ കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​നാ​യ വി.​പി. പ്ര​ദീ​പി​ന്‍റെ​യും സു​നി​ത​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​രി സു​പ്രി​യ തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്‌​ട​റാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:civil servicesrank
News Summary - Civil Services; Nitin Pradeep with 172nd rank
Next Story