പാടിയോട്ടുചാല്‍ സ്വദേശിക്ക് സിവിൽ സര്‍വിസ് റാങ്ക്
text_fieldsആല്‍ഫ്രഡ്
പാടിയോട്ടുചാല്‍: അഖിലേന്ത്യ സിവിൽ സർവിസ് പരീക്ഷയിൽ പാടിയോട്ടുചാല്‍ സ്വദേശിയായ ഒ.വി. ആല്‍ഫ്രഡ് 310ാം റാങ്ക് കരസ്ഥമാക്കി. പാടിയോട്ടുചാല്‍ ഒരപ്പാനിയില്‍ ഒ.ജെ. വിന്സെൻറിെൻറയും ത്രേസ്യാമ്മയുടെയും മകനാണ്.
ചെറുപുഴ സെൻറ് ജോസഫ്സ് ഹെെസ്കൂള്, കാക്കേഞ്ചാല്‍ സെൻറ് മേരീസ് ഹെെസ്കൂള്, തോമാപുരം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബംഗളൂരു ക്രൈസ്റ്റ് കോളജില്‍ നിന്നും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഒരു വർഷം ഡല്‍ഹിയില്‍ സോഫ്റ്റ്വെയര് എൻജിനീയറായി ജോലി ചെയ്തു. പിന്നീട് തിരുവനന്തപുരത്തെ ഐ ലേണ്‍ അക്കാദമിയില്‍ സിവില്‍ സര്‍വിസ് പരിശീലനത്തിനു ചേര്‍ന്നു. രണ്ടാമത്തെ ശ്രമത്തിലാണ് ആല്‍ഫ്രഡ് റാങ്കോടെ സിവിൽ സർവിസ് കരസ്ഥമാക്കിയത്.

