Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസി​റ്റി ഗ്യാ​സ്...

സി​റ്റി ഗ്യാ​സ് പ​ദ്ധ​തി: ഏ​പ്രി​ലോ​ടെ ഗ്യാ​സ് ക​ണ​ക്​​ഷ​നു​ക​ള്‍; പാചകവാതകം വീടുകളിലേക്ക്​

text_fields
bookmark_border
City Gas
cancel


ഫെ​ബ്രു​വ​രി ആ​ദ്യം കൂ​ടാ​ളി, അ​ഞ്ച​ര​ക്ക​ണ്ടി, മു​ണ്ടേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍

വീ​ടു​ക​ളി​ലേ​ക്ക് പൈ​പ്പി​ടു​ന്ന പ്ര​വൃ​ത്തി ആ​രം​ഭി​ക്കും

ക​ണ്ണൂ​ർ: ഗെ​യി​ല്‍ പൈ​പ്പ്‌​ലൈ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൈ​പ്പു​ക​ള്‍ വ​ഴി വീ​ടു​ക​ളി​ല്‍ നേ​രി​ട്ട് പാ​ച​ക​വാ​ത​കം എ​ത്തി​ക്കു​ന്ന​തി​നു​ള്ള സി​റ്റി ഗ്യാ​സി​െൻറ ഗാ​ര്‍ഹി​ക ക​ണ​ക്​​ഷ​നു​ക​ള്‍ ഏ​പ്രി​ല്‍ അ​വ​സാ​ന​ത്തോ​ടെ ജി​ല്ല​യി​ല്‍ സ​ജ്ജ​മാ​കും. ഫെ​ബ്രു​വ​രി ആ​ദ്യം കൂ​ടാ​ളി, അ​ഞ്ച​ര​ക്ക​ണ്ടി, മു​ണ്ടേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വീ​ടു​ക​ളി​ലേ​ക്ക് പൈ​പ്പി​ടു​ന്ന പ്ര​വൃ​ത്തി ആ​രം​ഭി​ക്കും. ഇ​തി​നാ​യു​ള്ള വെ​ല്‍ഡി​ങ്​ പ്ര​വൃ​ത്തി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 500 ഓ​ളം വീ​ടു​ക​ള്‍ക്കാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ക​ണ​ക്​​ഷ​ന്‍ ല​ഭി​ക്കു​ക. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഗ്യാ​സ് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള കേ​ന്ദ്ര​മാ​യ സി​റ്റി ഗ്യാ​സ് സ്‌​റ്റേ​ഷ​െൻറ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കൂ​ടാ​ളി​യി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സി​റ്റി ഗ്യാ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള വീ​ടു​ക​ളി​ലാ​ണ് ആ​ദ്യം പാ​ച​ക വാ​ത​കം (പി.​എ​ന്‍.​ജി പൈ​പ്ഡ് നാ​ച്വ​റ​ല്‍ ഗ്യാ​സ്) എ​ത്തി​ക്കു​ക. നി​ല​വി​ല്‍ കൂ​ടാ​ളി, മു​ണ്ടേ​രി, അ​ഞ്ച​ര​ക്ക​ണ്ടി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നു​മ​തി​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. പൈ​പ്പി​ടു​ന്ന​തി​നു​ള്ള ടെ​ന്‍ഡ​ര്‍ ന​ട​പ​ടി​ക​ള്‍ എ​ല്ലാം പൂ​ര്‍ത്തി​യാ​യി​ട്ടു​ണ്ട്. മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ള്‍ക്കു പു​റ​മെ കോ​ര്‍പ​റേ​ഷ​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​ദ്യ ഘ​ട്ട​ത്തി​ല്‍ത്ത​ന്നെ പാ​ച​ക​വാ​ത​കം ല​ഭ്യ​മാ​ക്കും. ത​ല​ശ്ശേ​രി മു​ത​ല്‍ മാ​ഹി വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ഗാ​ര്‍ഹി​ക ക​ണ​ക്​​ഷ​നു​ക​ള്‍ ല​ഭ്യ​മാ​ക്കു​ക. സു​ര​ക്ഷി​ത​മാ​യ പോ​ളി എ​ത്തി​ലീ​ന്‍ പൈ​പ്പു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് വീ​ടു​ക​ളി​ല്‍ ഗ്യാ​സ് എ​ത്തി​ക്കു​ക. വീ​ടു​ക​ളി​ല്‍ ക​ണ​ക്​​ഷ​ന്‍ എ​ടു​ക്കു​ന്ന​തി​നാ​യി നി​ശ്ചി​ത ഡെ​പ്പോ​സി​റ്റ് തു​ക അ​ട​ക്ക​ണം. പി​ന്നീ​ടു​ള്ള പ​രി​പാ​ല​നം ക​മ്പ​നി പൂ​ര്‍ണ​മാ​യും ഏ​റ്റെ​ടു​ക്കും. സ​ബ്‌​സി​ഡി ഇ​ല്ലാ​ത്ത ഗ്യാ​സി​നേ​ക്കാ​ള്‍ 20 ശ​ത​മാ​ന​ത്തോ​ളം വി​ല​ക്കു​റ​വി​ല്‍ സി​റ്റി ഗ്യാ​സ് വ​ഴി പാ​ച​ക​വാ​ത​കം വീ​ടു​ക​ളി​ലെ​ത്തി​ക്കാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഉ​പ​യോ​ഗ​ത്തി​ന് അ​നു​സ​രി​ച്ച് മാ​സ​ത്തി​ല്‍ പ​ണം അ​ട​ച്ചാ​ല്‍ മ​തി. പൈ​പ്പ് വ​ഴി​യു​ള്ള പാ​ച​ക​വാ​ത​കം ഏ​ത് സ​മ​യ​ത്തും ല​ഭ്യ​മാ​യി​രി​ക്കു​മെ​ന്ന​താ​ണ് പ്ര​ധാ​ന ആ​ക​ര്‍ഷ​ണം. ബു​ക്ക് ചെ​യ്ത് കാ​ത്തി​രി​ക്കു​ക​യോ പാ​തി​വ​ഴി​യി​ല്‍ ഗ്യാ​സ് തീ​ര്‍ന്നു​പോ​വു​ന്ന പേ​ടി​യോ വേ​ണ്ട. ഓ​രോ​രു​ത്ത​രു​ടെ​യും ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച് ഗ്യാ​സ് ഉ​പ​യോ​ഗി​ക്കാ​മെ​ന്ന സൗ​ക​ര്യ​വും ഇ​തി​നു​ണ്ട്. ഭാ​രം കു​റ​വാ​ണെ​ന്ന​തി​നാ​ല്‍ പൈ​പ്പ് വ​ഴി​യു​ള്ള പ്ര​കൃ​തി​വാ​ത​ക​ത്തി​ന് സു​ര​ക്ഷി​ത​ത്വം കൂ​ടു​ത​ലാ​ണ്. പാ​ച​ക​വാ​ത​ക​ത്തി​നു പു​റ​മെ, വാ​ഹ​ന​ങ്ങ​ള്‍ക്കാ​വ​ശ്യ​മാ​യ വാ​ത​കം നി​റ​ക്കു​ന്ന​തി​നു​ള്ള മൂ​ന്ന് സി.​എ​ന്‍.​ജി (കം​പ്ര​സ്ഡ് നാ​ച്വ​റ​ല്‍ ഗ്യാ​സ്) സ്‌​റ്റേ​ഷ​നു​ക​ളു​ടെ പ്ര​വൃ​ത്തി​യും ജി​ല്ല​യി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സെ​ന്‍ട്ര​ല്‍ ജ​യി​ല്‍, മ​ട്ട​ന്നൂ​ര്‍, വാ​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സി.​എ​ന്‍.​ജി സ്‌​റ്റേ​ഷ​നു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്.

കോ​ര്‍പ​റേ​ഷ​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ല്‍ ഗ്യാ​സ് എ​ത്തി​ക്കു​ന്ന​തി​നാ​യി ചാ​ലോ​ട് നി​ന്നും മേ​ലെ ചൊ​വ്വ വ​രെ എ​ട്ടി​ഞ്ച് വ്യാ​സ​ത്തി​ലു​ള്ള സ്​​റ്റീ​ല്‍ മെ​യി​ന്‍ ലൈ​ന്‍ പൈ​പ്പ് ഇ​ടു​ന്ന പ്ര​വൃ​ത്തി​യും തു​ട​ങ്ങി. 84 കി​ലോ മീ​റ്റ​റോ​ളം നീ​ള​ത്തി​ല്‍ 340 കോ​ടി രൂ​പ മു​ത​ല്‍മു​ട​ക്കി​ലാ​ണ് ജി​ല്ല​യി​ല്‍ ഗെ​യി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LPGCity Gas SchemeGas Connections
News Summary - City Gas Scheme: Gas Connections; LPG to homes soon
Next Story