ഒഴുക്കിൽപെട്ടവർക്ക് രക്ഷകരായി കുട്ടികൾ
text_fieldsകൂത്തുപറമ്പ്: കൈതേരിയിൽ ഒഴുക്കിൽപെട്ട അമ്മയെയും മകനെയും രക്ഷപ്പെടുത്തിയ കുട്ടികൾ നാടിെൻറ അഭിമാനമാകുന്നു. ആരവും ഷിവിനുമാണ് രക്ഷകരായി മാറിയത്. കഴിഞ്ഞ ദിവസം കൈതേരിത്തോട്ടിൽ കുളിക്കാനിറങ്ങിയ അമ്മയും മകനുമാണ് ഒഴുക്കിൽപെട്ടത്. നിറയെ വെള്ളമുള്ള തോട്ടിലിറങ്ങിയ ഇളയ കുട്ടി ചുഴിയിൽപെടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ അമ്മ തോട്ടിൽ ഇറങ്ങിയെങ്കിലും തിരിച്ച് കരക്കുകയറാൻ സാധിച്ചില്ല.
ഇരുവരുടെയും നിലവിളി കേട്ട് എട്ടാം ക്ലാസ് വിദ്യാർഥിയായ ആരവും ബന്ധുവായ ഷിവിനും ഓടിയെത്തി വെള്ളത്തിലിറങ്ങി അമ്മയെയും കുട്ടിയെയും രക്ഷപ്പെടുത്തി കരക്കെത്തിച്ചു. ആയിത്തറ മമ്പറം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ആരവ് കൈതേരി അനുരവത്തിൽ ശശിധരൻ -ഷിലജ ദമ്പതികളുടെ മകനാണ്. ഗോകുലത്തിൽ രജീവിെൻറയും ഷിബയുടെയും മകനാണ് 17കാരനായ ഷിവിൻ.