Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുട്ടി കുളത്തിൽ...

കുട്ടി കുളത്തിൽ മുങ്ങിയെന്ന്​ അഭ്യൂഹം; നാടൊന്നാകെ പരിഭ്രാന്തിയിൽ

text_fields
bookmark_border
കുട്ടി കുളത്തിൽ മുങ്ങിയെന്ന്​ അഭ്യൂഹം; നാടൊന്നാകെ പരിഭ്രാന്തിയിൽ
cancel
camera_alt

ക​ണ്ണൂ​ർ സി​റ്റി വ​ലി​യ​കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ കു​ട്ടി മു​ങ്ങി​പ്പോ​യി എ​ന്ന സം​ശ​യ​ത്തി​ൽ തി​ര​ച്ചി​ൽ ന​ട​ത്തു​ന്നു

ക​ണ്ണൂ​ർ: കു​ള​ത്തി​ൽ കു​ട്ടി മു​ങ്ങി​പ്പോ​യെ​ന്ന അ​ഭ്യൂ​ഹം ഫ​യ​ർ​ഫോ​ഴ്​​സി​നെ​യും നാ​ട്ടു​കാ​രെ​യു​മൊ​ന്നാ​കെ മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ഭ്രാ​ന്തി​യി​ലാ​ഴ്​​ത്തി. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ്​ സം​ഭ​വം. ക​ണ്ണൂ​ർ സി​റ്റി​യി​ലെ വ​ലി​യ​കു​ള​ത്തി​ലാ​ണ്​ ഒ​രു കു​ട്ടി മു​ങ്ങി​പ്പോ​യെ​ന്ന അ​ഭ്യൂ​ഹം പ​രന്ന​ത്. കു​ള​ത്തി​ന്​ സ​മീ​പം ക​ളി​ക്കു​ന്ന ര​ണ്ട്​ കു​ട്ടി​ക​ളാ​ണ്​ കു​ള​ത്തി​ൽ ഒ​രു​കു​ട്ടി ചാ​ടി​യ​താ​യി ക​ണ്ട​തെ​ന്ന്​ വീ​ട്ടു​കാ​രെ അ​റി​യി​ച്ച​ത്.

വീ​ട്ടു​കാ​ർ വി​വ​രം ക​ണ്ണൂ​ർ ഫ​യ​ർ​ഫോ​ഴ്​​സ്​ ഓ​ഫി​സി​ൽ അ​റി​യി​ച്ചു. ഉ​ട​ൻ നാ​ട്ടു​കാ​രു​ടെ​യും ഫ​യ​ർ​ഫോ​ഴ്​​സി​െൻറ​യും നേ​തൃ​ത്വ​ത്തി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം കു​ള​ത്തി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ആ​രെ​യും ക​ണ്ടെ​ത്തി​യി​ല്ല. തു​ട​ർ​ന്ന്​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​ത്തി കു​ള​ത്തി​ലൊ​ന്നാ​കെ വ​ല വി​രി​ച്ച്​ പ​രി​ശോ​ധ​ന ന​ട​ത്തി.

വൈ​കീ​ട്ട്​ അ​ഞ്ചോ​ടു​കൂ​ടി വീ​ണ്ടും ഫ​യ​ർ​ഫോ​ഴ്​​സെ​ത്തി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ആ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drownedKannur
News Summary - Child allegedly drowned in pool natives in panic
Next Story