പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയംനടിച്ചു പീഡിപ്പിച്ച സംഭവം; രണ്ടു പേര്‍കൂടി അറസ്റ്റില്‍
text_fieldsചെറുപുഴ: പെരിങ്ങോം പൊലീസ് സ്റ്റേഷന് പരിധിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു. കുപ്പോളിലെ സി. സുധീഷ് (34), കടാംകുന്നിലെ എം. സജിത് (33) എന്നിവരെയാണ് പെരിങ്ങോം അഡീഷനല്‍ എസ്.ഐ പി.ജി. രാജു അറസ്റ്റ് ചെയ്തത്.
ഇതോടെ ഇതുമായി ബന്ധപ്പെട്ട ആറു കേസുകളിലായി 10 പേര് അറസ്റ്റിലായി. പെണ്‍കുട്ടിയെ പ്രണയം നടിച്ചു വശത്താക്കി പീഡനത്തിനിരയാക്കിയ മുഖ്യപ്രതി പിന്നീട് സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും പെണ്‍കുട്ടിയെ പരിചയപ്പെടുത്തുകയായിരുന്നു.
പെണ്‍കുട്ടിയുമായി മൊബൈല്‍ ഫോണ്‍ വഴി സൗഹൃദത്തിലായ മറ്റു പ്രതികള്‍ വിവിധയിടങ്ങളിലെത്തിച്ച് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. സഹോദരങ്ങളടക്കമുള്ളവര്‍ കേസില്‍ പ്രതികളായിട്ടുണ്ട്.
തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാറിെൻറ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങള്‍, പെരിങ്ങോം ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് എം.ഇ. രാജഗോപാല്‍ എന്നിവരാണ് കേസന്വേഷിക്കുന്നത്.

