Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightCherupuzhachevron_rightമാവോവാദി ഭീഷണി:...

മാവോവാദി ഭീഷണി: ചെ​റു​പു​ഴയിൽ കനത്ത സുരക്ഷ

text_fields
bookmark_border
maoist-threat--heavy-security
cancel
camera_alt

മാവോവാദി ഭീഷണിയുള്ള കോഴിച്ചാല്‍ എ.എൽ.പി സ്‌കൂളിലെ ബൂത്തില്‍ വോട്ടെടുപ്പ് ഒരുക്കങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്ന കേന്ദ്രസേനാംഗങ്ങള്‍

ചെ​റു​പു​ഴ: വോ​ട്ടെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി പോ​ളി​ങ്​ സ്‌​റ്റേ​ഷ​നു​ക​ള്‍ ത​യാ​റാ​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ മ​ല​യോ​ര​ത്തും പൂ​ര്‍ത്തി​യാ​യി. മാ​വോ​വാ​ദി ഭീ​ഷ​ണി​യു​ള്ള പോ​ളി​ങ്​ സ്‌​റ്റേ​ഷ​നു​ക​ള്‍ എ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ള്ള ഇ​ട​ങ്ങ​ളി​ല്‍ ക​ന​ത്ത സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ചെ​റു​പു​ഴ പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കോ​ഴി​ച്ചാ​ല്‍, ജോ​സ്ഗി​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഏ​ഴു​ ബൂ​ത്തു​ക​ളാ​ണ് മാ​വോ​വാ​ദി ഭീ​ഷ​ണി​യു​ള്ള​താ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ര്‍ണാ​ട​ക വ​നാ​തി​ര്‍ത്തി​യോ​ടു ചേ​ര്‍ന്നു​ള്ള ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഏ​താ​നും വ​ര്‍ഷ​ങ്ങ​ളാ​യി വോ​ട്ടെ​ടു​പ്പി​ന് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കാ​റു​ള്ള​ത്.

കോ​ഴി​ച്ചാ​ല്‍ എ.​എ​ല്‍.​പി സ്‌​കൂ​ളി​ലെ നാ​ലു​ ബൂ​ത്തു​ക​ൾ​ക്കും ജോ​സ്ഗി​രി എ.​എ​ല്‍.​പി സ്‌​കൂ​ളി​ലെ മൂ​ന്നു​ ബൂ​ത്തു​ക​ള്‍ക്കു​മാ​ണ് വ​ന്‍ സു​ര​ക്ഷ​യു​ള്ള​ത്. പ​യ്യ​ന്നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍പെ​ട്ട​വ​യാ​ണ് ഈ ​ഏ​ഴു​ ബൂ​ത്തു​ക​ളും. ചെ​റു​പു​ഴ പൊ​ലീ​സി​നെ കൂ​ടാ​തെ, കേ​ന്ദ്ര​സേ​ന​യു​ടെ ഭാ​ഗ​മാ​യ ബി.​എ​സ്.​എ​ഫ് ജ​വാ​ന്മാ​രും ആ​ൻ​റി ന​ക്‌​സ​ല്‍ സ്‌​ക്വാ​ഡു​മാ​ണ് സു​ര​ക്ഷാ​ചു​മ​ത​ല​യി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maoist threatcherupuzhaheavy security
News Summary - maoist threat; heavy security in cherupuzha
Next Story