മലയോര ഹൈവേ ഉദ്ഘാടനം
text_fieldsമലയോര ഹൈവേയുടെ ശിലാഫലകം സി. കൃഷ്ണന് എം.എല്‍.എ അനാവരണം ചെയ്യുന്നു
ചെറുപുഴ: നിര്‍ദിഷ്ട മലയോര ഹൈവേയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച റോഡിെൻറ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു.
ചെറുപുഴ പുതിയ പാലം മുതല്‍ ഇരിട്ടി വള്ളിത്തോടു വരെയുള്ള 65 കിലോമീറ്റര്‍ ദൂരം 237 കോടി രൂപ ചെലവഴിച്ചാണ് പൂര്‍ത്തീകരിച്ചത്. ഓണ്‍ലൈനായി നടന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രി ജി. സുധാകരന് അധ്യക്ഷതവഹിച്ചു.
സി. കൃഷ്ണന് എം.എല്‍.എ ശിലാഫലകം അനാവരണം ചെയ്തു. രാജ്മോഹന്‍ ഉണ്ണിത്താന് എം.പിയും ഓണ്‍ലൈനായി സംബന്ധിച്ചു.
പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.വി. വത്സല, പായം പഞ്ചായത്ത് പ്രസിഡൻറ് പി. രജനി, ചെറുപുഴ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ.കെ. ജോയി, എം. ബാലകൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ദാമോദരന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സംസാരിച്ചു.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയാണ് റോഡിെൻറ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

