ബാറില്‍ സംഘര്‍ഷം: പൊലീസിനെ ആക്രമിച്ച ഹോംഗാര്‍ഡ് അറസ്റ്റിൽ
text_fieldsചെറുപുഴ: ബാറില്‍ സംഘര്‍ഷം നടക്കുന്നതറിഞ്ഞെത്തിയ പൊലീസിനെ ആക്രമിച്ച ഹോംഗാര്‍ഡ് അറസ്റ്റിലായി. മാത്തില്‍ വടശ്ശേരിയിലെ നോബിള്‍ ജോസഫിനെ (53)യാണ് ചെറുപുഴ എസ്.ഐ എം.പി. ഷാജി അറസ്റ്റുചെയ്തത്.
തലശ്ശേരി അഗ്നിരക്ഷ നിലയത്തിലെ ഹോംഗാര്‍ഡാണ് ഇയാള്‍. കഴിഞ്ഞ ദിവസം രാത്രി ചെറുപുഴ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ബാറില്‍ ചിലര്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിലെ സിവില്‍ പൊലീസ് ഓഫിസര്‍ മുഹമ്മദ് നജീബിനെ ഇയാള്‍ കൈയേറ്റം ചെയ്യുകയായിരുന്നു.
പരിക്കേറ്റ പൊലീസുകാരന് ചെറുപുഴയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി. ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

