Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightCherupuzhachevron_rightചെറുപുഴയിലെ ‘ബ്ലാക്ക്...

ചെറുപുഴയിലെ ‘ബ്ലാക്ക് മാനെ’ പിടികൂടിയെന്നത് വ്യാജ പ്രചാരണമെന്ന് പൊലീസ്

text_fields
bookmark_border
ചെറുപുഴയിലെ ‘ബ്ലാക്ക് മാനെ’ പിടികൂടിയെന്നത്  വ്യാജ പ്രചാരണമെന്ന് പൊലീസ്
cancel

ചെ​റു​പു​ഴ: പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഭീ​തി​പ​ട​ർ​ത്തി​യ അ​ജ്ഞാ​ത​നെ പി​ടി​കൂ​ടി​യെ​ന്ന​ ത​ര​ത്തി​ൽ സമൂഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത വ്യാ​ജ​മെ​ന്ന് പൊ​ലീ​സ്. ചെ​റു​പു​ഴ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പാ​ടി​യോ​ട്ടു​ചാ​ലി​ൽ​നി​ന്ന് ബ്ലാ​ക്ക്മാ​നെ പി​ടി​കൂ​ടി​യെ​ന്ന ത​ര​ത്തി​ലു​ള്ള ശ​ബ്ദ​സ​ന്ദേ​ശ​വും അ​തി​നൊ​പ്പം ഒ​രാ​ളെ ഒ​രു​കൂ​ട്ടം ആ​ളു​ക​ൾ ത​ട​ഞ്ഞു​വെ​ച്ച​തു​മാ​യ ചി​ത്ര​വു​മാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ൽ ​പ്ര​ച​രി​ച്ച​ത്.

നി​ജ​സ്ഥി​തി അ​ന്വേ​ഷി​ച്ച് വീ​ണ്ടും വീ​ണ്ടും സ​ന്ദേ​ശം ഷെ​യ​ർ ചെ​യ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഇ​ത് വ്യാ​ജ വാ​ർ​ത്ത​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം, ഏ​താ​നും ദി​വ​സം മു​മ്പ് അ​ജ്ഞാ​ത​നാ​യ രാ​ത്രി സ​ഞ്ചാ​രി പ്രാ​പ്പൊ​യി​ലി​ലെ ഒ​രു വീ​ടി​ന്റെ ഭി​ത്തി​യി​ൽ ബ്ലാ​ക്ക്മാ​ൻ എ​ന്നെ​ഴു​തു​ന്ന​ത് സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞ​തി​നു​ശേ​ഷം ഇ​യാ​ളു​ടെ വി​ള​യാ​ട്ടം നി​ല​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cherupuzhaBlackmanFake propaganda
News Summary - Fake propaganda that Blackman has been caught
Next Story