Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ടെയ്ൻമെൻറ് സോണിൽ ഉപവാസത്തിന് ശ്രമിച്ച പഞ്ചായത്ത് മെംബർ അറസ്റ്റിൽ
text_fieldsbookmark_border
ചെറുപുഴ (കണ്ണൂർ): കണ്ടെയ്ൻമെൻറ് സോണിൽ ഉപവാസ സമരത്തിന് ശ്രമിച്ച പഞ്ചായത്ത് മെംബർ അറസ്റ്റിൽ. പെരിങ്ങോം വയക്കര പഞ്ചായത്ത് രണ്ടാം വാർഡ് മെംബർ കെ.വി. മോഹനനെയാണ് ചെറുപുഴ പൊലിസ് അറസ്റ്റ് ചെയ്തത്.
പാടിയോട്ടുചാൽ ടൗൺ ഉൾപ്പെടുന്ന രണ്ടാം വാർഡിൽ വ്യാപാര സ്ഥാപനങ്ങൾ 14 ദിവസത്തിലധികമായി അടച്ചിടുകയും തൊട്ടടുത്ത വാർഡിൽ ഉൾപ്പെട്ട ഭാഗത്തെ കടകൾ തുറന്ന് പ്രവർത്തിക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഉപവാസ സമരത്തിന് ഒരുക്കം.
രാവിലെ സമരം നടത്താൻ ടൗണിലെത്തിയ ഉടനെ സ്ഥലത്തെത്തിയ ചെറുപുഴ എസ്.ഐ മഹേഷ് കെ. നായർ മോഹനനെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പൊലിസുകാരൻ ഉൾപ്പെടെ നാലുപേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പാടിയോട്ടുചാൽ ടൗണിെൻറ ഒരു ഭാഗം കണ്ടെയ്ൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചത്.
Next Story

