Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightCherupuzhachevron_rightലോറിയില്‍നിന്ന്​...

ലോറിയില്‍നിന്ന്​ കല്ലുതെറിച്ച് കാ​റി‍ൻെറ ഗ്ലാ​സ് തകര്‍ന്നതായി പരാതി

text_fields
bookmark_border
ലോറിയില്‍നിന്ന്​ കല്ലുതെറിച്ച് കാ​റി‍ൻെറ ഗ്ലാ​സ് തകര്‍ന്നതായി പരാതി
cancel
camera_alt

Representative Image

ചെ​റു​പു​ഴ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടോ​റ​സ് ലോ​റി​യി​ല്‍ നി​ന്ന്​ ക​രി​ങ്ക​ല്ലു തെ​റി​ച്ചു​വീ​ണ്​ എ​തി​ര്‍ദി​ശ​യി​ല്‍ സ​ഞ്ച​രി​ച്ച കാ​റി‍െൻറ ഗ്ലാ​സ് ത​ക​ര്‍ന്ന​താ​യി പ​രാ​തി. ഗ്ലാ​സ് ത​ക​ര്‍ന്ന്​ ചി​ല്ലു​ക​ള്‍ തെ​റി​ച്ച്​ വാ​ഹ​ന ഉ​ട​മ​ക്ക്​ പ​രി​ക്കേ​ല്‍ക്കു​ക​യും ചെ​യ്തു. ചെ​റു​പു​ഴ ഭാ​ഗ​ത്തു​നി​ന്നും പു​ളി​ങ്ങോം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റി​നു മു​ക​ളി​ലേ​ക്കാ​ണ് എ​തി​ര്‍ദി​ശ​യി​ല്‍ വ​ന്ന ടോ​റ​സ് ലോ​റി​യി​ല്‍ നി​ന്നും ക​ല്ലു​തെ​റി​ച്ച​തെ​ന്ന്​ പ​റ​യു​ന്നു.

കാ​ര്‍ യാ​ത്ര​ക്കാ​ര​നാ​യ ലി​ബി​നാ​ണ്​ (31) പ​രി​ക്കേ​റ്റ​ത്. ലി​ബി​നൊ​പ്പം ഭാ​ര്യ​യും മ​ക​ളും കാ​റി​ലു​ണ്ടാ​യി​രു​ന്നു. ഗ്ലാ​സ് ത​ക​ര്‍ന്ന​തോ​ടെ ലി​ബി​ന്‍ കാ​ര്‍ തി​രി​ച്ചു​വി​ട്ട്​ ലോ​റി​യെ പി​ന്തു​ട​ര്‍ന്ന്​ ചെ​റു​പു​ഴ ടൗ​ണി​ല്‍ കു​റു​കെ വെ​ച്ചു. ഇ​തോ​ടെ നാ​ട്ടു​കാ​രും ഓ​ടി​ക്കൂ​ടി. ലോ​റി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ലോ​റി​യി​ല്‍ ലോ​ഡ് ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ത​ര്‍ക്കം രൂ​ക്ഷ​മാ​യ​തോ​ടെ ചെ​റു​പു​ഴ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​ഹ​ന​ങ്ങ​ള്‍ സ്‌​റ്റേ​ഷ​നി​ലേ​ക്കു നീ​ക്കി. പ​രി​ക്കേ​റ്റ ലി​ബി​ന്‍ ചെ​റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cherupuzha
Next Story