Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാലിന്യക്കുഴിയെടുക്കുമ്പോള്‍ ഗര്‍ത്തം; വീട്​ അപകടഭീഷണിയിൽ

text_fields
bookmark_border
മലിനജലം ഒഴുക്കിക്കളയാന്‍ കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് പണിയായുധങ്ങള്‍ ആഴത്തിലേക്കു പോവുകയായിരുന്നു
മാലിന്യക്കുഴിയെടുക്കുമ്പോള്‍ ഗര്‍ത്തം; വീട്​ അപകടഭീഷണിയിൽ
cancel

ചെറുപുഴ: പെരിങ്ങോം പൊന്നമ്പാറയിലെ പാവൂര്‍ ശ്രീധര​െൻറ വീടിനോട് ചേര്‍ന്നു മാലിന്യക്കുഴിയെടുക്കുമ്പോള്‍ ഗർത്തം രൂപപ്പെട്ടു. കുഴിയെടുത്തുകൊണ്ടിരുന്ന രണ്ടുപേര്‍ മണ്ണിനടിയില്‍പെടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗര്‍ത്തത്തി​െൻറ എല്ലാ ഭാഗത്തേക്കും വലിയ ഗുഹ രൂപത്തില്‍ വിസ്താരവുമുണ്ട്. വീട്ടില്‍നിന്ന്​ രണ്ടു മീറ്റര്‍ മാത്രം അകലെയാണ് ഗര്‍ത്തം രൂപപ്പെട്ടത്.

വിവരമറിഞ്ഞ് പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ രജനി മോഹനും മറ്റു ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു. പെരിങ്ങോം വില്ലേജ് ഓഫിസറെത്തി പരിശോധന നടത്തി തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - big pit found while digging up a waste ditch; house in danger
Next Story