Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അതിർത്തിയിലെ ചെക് പോസ്റ്റ് 12 കിലോമീറ്റർ ഇപ്പുറം; ദുരൂഹതയെന്ന് ​ജനങ്ങൾ

text_fields
bookmark_border
അതിർത്തിയിലെ ചെക് പോസ്റ്റ് 12 കിലോമീറ്റർ ഇപ്പുറം; ദുരൂഹതയെന്ന് ​ജനങ്ങൾ
cancel
camera_alt

ക​ല്ലു​മു​ട്ടി​യി​​െല പു​തി​യ ചെ​ക് പോ​സ്റ്റ്

ഇ​രി​ട്ടി: കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ൽ സ്ഥാ​പി​ക്കേ​ണ്ട വ​നം​വ​കു​പ്പി​ന്റെ ചെ​ക് പോ​സ്റ്റ് അ​തി​ർ​ത്തി​യി​ൽ​നി​ന്ന് 12 കി​ലോ​മീ​റ്റ​ർ ഇ​പ്പു​റം സ്ഥാ​പി​ച്ച​തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ജ​ന​ങ്ങ​ൾ. ഇ​രി​ട്ടി​ക്ക് സ​മീ​പം ക​ല്ലു​മു​ട്ടി​യി​ലാ​ണ് ഏ​ക​ദേ​ശം 20 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ക​ണ്ടെ​യ്ന​ർ സം​വി​ധാ​ന​ത്തി​ൽ പു​തി​യ ചെ​ക് പോ​സ്റ്റ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളെ പ​രി​ശോ​ധി​ക്കേ​ണ്ട ചെ​ക് പോ​സ്റ്റ് അ​തി​ർ​ത്തി​യി​ൽ​നി​ന്ന് ഇ​ത്ര​യും ദൂ​രം മാ​റ്റി​സ്ഥാ​പി​ച്ച​തി​ന്റെ യു​ക്തി​യെ​ക്കു​റി​ച്ചാ​ണ് ഇ​പ്പോ​ൾ ഉ​യ​രു​ന്ന ചോ​ദ്യം.

വ​നം​വ​കു​പ്പി​ന്റെ ചെ​ക് പോ​സ്റ്റി​ന് പ്ര​ധാ​ന​മാ​യും വ​ന​സ​മ്പ​ത്തി​ന്റെ​യും വ​ന്യ​ജീ​വി​ക​ളു​ടെ​യും സം​ര​ക്ഷ​ണം, അ​ന​ധി​കൃ​ത​മാ​യി മു​റി​ച്ച മ​ര​ങ്ങ​ളും ത​ടി​യു​ൽ​പ​ന്ന​ങ്ങ​ളും ക​ട​ത്തു​ന്ന​ത് ത​ട​യ​ൽ, വ​ന ഉ​ൽ​പ​ന്ന​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്ക​ൽ തു​ട​ങ്ങി​യ ചു​മ​ത​ല​ക​ളാ​ണു​ള്ള​ത്.​വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​കു​ന്ന വ​ന​യു​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​ത്ഭ​വ​സ്ഥ​ലം, അ​ള​വ്, ല​ക്ഷ്യ​സ്ഥാ​നം, ആ​വ​ശ്യ​മാ​യ അ​നു​മ​തി​പ​ത്ര​ങ്ങ​ൾ എ​ന്നി​വ പ​രി​ശോ​ധി​ക്കു​ന്ന​തും ചെ​ക് പോ​സ്റ്റി​ന്റെ പ്ര​ധാ​ന ചു​മ​ത​ല​യാ​ണ്.

ഇ​രി​ട്ടി പാ​ല​ത്തി​ന് സ​മീ​പ​ത്താ​യി​രു​ന്നു ആ​ദ്യം വ​നം​വ​കു​പ്പി​ന്റെ ചെ​ക് പോ​സ്റ്റ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് മാ​ട​ത്തി​യി​ലേ​ക്കും അ​വി​ടെ​നി​ന്ന് കൂ​ട്ടു​പു​ഴ​യി​ലേ​ക്കും വീ​ണ്ടും മാ​ട​ത്തി​യി​ലേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു. വാ​ട​ക കെ​ട്ടി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്ഥി​രം സം​വി​ധാ​ന​മൊ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഏ​ക​ദേ​ശം 20 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ക​ണ്ടെ​യ്ന​ർ സം​വി​ധാ​ന​മൊ​രു​ക്കി​യ​ത്.

കൂ​ട്ടു​പു​ഴ​യി​ൽ മ​റ്റ് വ​കു​പ്പു​ക​ളു​ടെ ചെ​ക് പോ​സ്റ്റു​ക​ളും ക​ണ്ടെ​യ്ന​ർ സം​വി​ധാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, വ​നം​വ​കു​പ്പി​ന്റെ ചെ​ക് പോ​സ്റ്റ് ക​ല്ലു​മു​ട്ടി​യി​ലേ​ക്ക് മാ​റ്റു​ന്ന​തോ​ടെ അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളെ എ​ങ്ങ​നെ​യാ​ണ് കാ​ര്യ​ക്ഷ​മ​മാ​യി പ​രി​ശോ​ധി​ക്കു​ക എ​ന്ന ചോ​ദ്യ​മാ​ണു​യ​രു​ന്ന​ത്.

കാ​ര​ണം, അ​തി​ർ​ത്തി ക​ട​ന്ന​ശേ​ഷം ക​ല്ലു​മു​ട്ടി​യി​ലെ ചെ​ക് പോ​സ്റ്റി​ൽ എ​ത്താ​തെ പോ​കാ​ൻ നി​ര​വ​ധി റോ​ഡു​ക​ളു​ണ്ട്. പേ​ര​ട്ട​വ​ഴി​യും വ​ള്ളി​ത്തോ​ട്-​പെ​രി​ങ്കി​രി വ​ഴി​യും ആ​ന​പ്പ​ന്തി വ​ഴി​യും മാ​ട​ത്തി​യി​ൽ വ​ഴി​യും വി​ള​മ​ന വ​ഴി​യും ഉ​ൾ​പ്പെ​ടെ വി​വി​ധ റോ​ഡു​ക​ളി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ഞ്ച​രി​ക്കാം. അ​ങ്ങ​നെ​യെ​ങ്കി​ൽ അ​തി​ർ​ത്തി ക​ട​ന്ന് വ​രു​ന്ന ത​ടി​വാ​ഹ​ന​ങ്ങ​ള​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളെ ക​ല്ലു​മു​ട്ടി​യി​ലെ ചെ​ക് പോ​സ്റ്റി​ൽ എ​ങ്ങ​നെ പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ഉ​യ​രു​ന്ന ചോ​ദ്യം. പൊ​തു​ജ​ന​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് വ​നം​വ​കു​പ്പ് വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Checkpost at the border 12 kilometers inside; Public suspects foul play
Next Story