Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസിനിമയിൽ...

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പണംവാങ്ങി വഞ്ചിച്ചെന്ന്

text_fields
bookmark_border
സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പണംവാങ്ങി വഞ്ചിച്ചെന്ന്
cancel

ക​ണ്ണൂ​ർ: സി​നി​മ​യി​ൽ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് പ​ണം വാ​ങ്ങി വ​ഞ്ചി​ച്ചു​വെ​ന്ന പ​രാ​തി​യു​മാ​യി ക​ലാ​സ്നേ​ഹി​ക​ൾ രം​ഗ​ത്ത്. 'ഓ​ർ​മ​യി​ൽ' എ​ന്ന സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഭി​ന​യി​ച്ച​വ​രും വ​ഞ്ചി​ക്ക​പ്പെ​ട്ട​വ​രു​മാ​ണ് പ​രാ​തി​യു​മാ​യെ​ത്തി​യ​ത്. സി​നി​മ​യി​ൽ അ​വ​സ​രം ന​ൽ​കാ​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി പേ​രാ​വൂ​രി​ൽ താ​മ​സി​ക്കു​ന്ന മ​നോ​ജ് താ​ഴെ​പു​ഴ​യി​ൽ, ഉ​രു​വ​ച്ചാ​ലി​ലെ ചോ​തി രാ​ജേ​ഷ്, കോ​ള​യാ​ട്ടെ മോ​ദി രാ​ജേ​ഷ് എ​ന്നി​വ​ർ പ​ണം വാ​ങ്ങി വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പ​രാ​തി​ക്കാ​ർ ക​ണ്ണൂ​രി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. പേ​രാ​വൂ​ർ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഭീ​ഷ്മ ക​ലാ​സാം​സ്കാ​രി​ക വേ​ദി എ​ന്ന സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​ണെ​ന്നാ​ണ് ഇ​വ​ർ പ​റ​ഞ്ഞ​ത്. സി​നി​മാ​രം​ഗ​ത്ത് പ​ല പ്ര​മു​ഖ​രു​മാ​യും ബ​ന്ധ​മു​ണ്ടെ​ന്നും അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പ​റ​ഞ്ഞ ഇ​വ​ർ, ഫോ​ട്ടോ​ക​ളും പ​ത്ര​വാ​ർ​ത്ത​ക​ളും കാ​ണി​ച്ച് വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം വ​ട​ക​ര​യി​ലും പി​ന്നീ​ട് പേ​രാ​വൂ​ർ, പെ​ര​ള​ശ്ശേ​രി, ഇ​രി​ട്ടി, വേ​ങ്ങാ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും ഷൂ​ട്ടി​ങ് ന​ട​ത്തി​യി​രു​ന്നു. ന​ട​ൻ ബോ​ബ​ൻ ആ​ലും​മൂ​ട​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല സീ​രി​യ​ൽ ആ​ർ​ട്ടി​സ്​​റ്റു​ക​ളെ​യും കൊ​ണ്ടു​വ​ന്നി​രു​ന്നു.

ബോ​ബ​ൻ ആ​ലും​മൂ​ട​െൻറ മ​ക​ളാ​യി അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ഒ​മ്പ​തോ​ളം പെ​ൺ​കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളി​ൽ നി​ന്നും ഇ​വ​ർ പ​ണം കൈ​പ്പ​റ്റി​യി​ട്ടു​ണ്ടെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചു. പ​ക്ഷേ സി​നി​മ​ക്ക് കൃ​ത്യ​മാ​യ ക​ഥ​യോ തി​ര​ക്ക​ഥ​യോ മേ​ക്ക​പ്പോ ഗാ​ന​ങ്ങ​ളോ ഒ​ന്നും ത​ന്നെ​യി​ല്ലെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ​പ്പോ​ൾ അ​േ​ത കു​റി​ച്ച് ചോ​ദ്യം ചെ​യ്തു. എ​ല്ലാം ശ​രി​യാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് മാ​റ്റി​നി​ർ​ത്തു​ക​യാ​യി​രു​ന്നു. അ​ഭി​ന​യി​പ്പി​ക്കു​ന്ന​തി​നാ​യി പ​ല​രി​ൽ നി​ന്നും 25,000 മു​ത​ല്‍ തു​ക കൈ​പ്പ​റ്റി​യി​ട്ടു​ണ്ട്. വ​ഞ്ചി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​പ്പോ​ൾ ഈ ​തു​ക തി​രി​ച്ചു ചോ​ദി​െ​ച്ച​ങ്കി​ലും ഒ​ഴി​വു​ക​ഴി​വ് പ​റ​യു​ക​യും ഇ​നി​യും പ​ണം ത​ന്നാ​ൽ മാ​ത്ര​മെ പ​ടം റി​ലീ​സാ​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

പ​രാ​തി കൊ​ടു​ത്താ​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്ന് പ​റ​ഞ്ഞ് നി​ല​വി​ൽ കു​ട്ടി​ക​ളെ​യു​ൾ​െ​പ്പ​ടെ ഇ​വ​ർ ഫോ​ൺ വി​ളി​ച്ച് ഭീ​ഷ​ണി​മു​ഴ​ക്കു​ന്ന​താ​യും ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കൂ​ത്തു​പ​റ​മ്പ് ഡി​വൈ.​എ​സ്.​പി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. കു​റ്റ​വാ​ളി​ക​ളെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നും ക​ലാ​സ്നേ​ഹി​ക​ൾ​ക്ക് നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും പ​രാ​തി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ര​ജ​നി എം. ​വേ​ങ്ങാ​ട്, ഇ. ​വി​ന​യ​കു​മാ​ർ, ശ്രീ​ഷ്മ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cheatingoffering movie rolemovie fraud
News Summary - cheating by offering role in movie
Next Story