Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചന്ദ്രയാൻ: ഷാജഹാൻ...

ചന്ദ്രയാൻ: ഷാജഹാൻ തലശ്ശേരിക്ക് അഭിമാനം

text_fields
bookmark_border
ചന്ദ്രയാൻ: ഷാജഹാൻ തലശ്ശേരിക്ക് അഭിമാനം
cancel
camera_alt

ഷാ​ജ​ഹാ​ൻ ച​ന്ദ്ര​യാ​ൻ-3 ദൗ​ത്യ​ത്തി​ന്റെ

ത​യാ​റെ​ടു​പ്പി​ൽ

ത​ല​ശ്ശേ​രി: ച​ന്ദ്ര​യാ​ൻ-3 അ​മ്പി​ളി​ക്ക​ല തൊ​ടു​മ്പോ​ൾ ത​ല​ശ്ശേ​രി​ക്കാ​രും ആ​ഹ്ലാ​ദ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ച​രി​ത്രം സൃ​ഷ്‌​ടി​ച്ച ദൗ​ത്യ​സം​ഘ​ത്തി​ൽ യു​വ​ശാ​സ്‌​ത്ര​ജ്ഞ​ൻ ത​ല​ശ്ശേ​രി ചി​റ​ക്ക​ര ന​ഫീ​സ മ​ൻ​സി​ലി​ൽ ഷാ​ജ​ഹാ​നു​മു​ണ്ടാ​യി​രു​ന്നു. ത​ല​ശ്ശേ​രി​ക്കാ​ർ​ക്ക് ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഷാ​ജ​ഹാ​ൻ അ​ഭി​മാ​ന മു​ഹൂ​ർ​ത്തം ന​ൽ​കു​ന്ന​ത്. ഐ.​എ​സ്‌.​ആ​ർ.​ഒ.​വി​ൽ ജോ​ലി​ചെ​യ്യു​ന്ന ഈ ​ത​ല​ശ്ശേ​രി​ക്കാ​ര​ൻ രാ​ജ്യ​ത്തി​ന്റെ അ​ഭി​മാ​ന​മാ​യ മം​ഗ​ൾ​യാ​ൻ ദൗ​ത്യ​ത്തി​ലും ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

ഉ​ന്ന​ത​പ​ഠ​ന​ത്തി​ന്‌ ശേ​ഷ​മാ​ണ്‌ ബ​ഹി​രാ​കാ​ശ സ്വ​പ്‌​ന​വു​മാ​യി ഐ.​എ​സ്‌.​ആ​ർ.​ഒ​വി​ൽ ചേ​ർ​ന്ന​ത്‌. ലോ​ക​ത്തി​ന്റെ മു​ഴു​വ​ൻ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യ മം​ഗ​ൾ​യാ​ൻ ചൊ​വ്വ​യു​ടെ പൂ​മു​ഖ​ത്ത്‌ എ​ത്തി​ച്ച ദൗ​ത്യ​ത്തി​ന്‌ പി​റ​കെ​യാ​ണ്‌ ച​ന്ദ്ര​യാ​നൊ​പ്പ​വും ചേ​ർ​ന്ന​ത്‌. മം​ഗ​ൾ​യാ​ൻ ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​യാ​യ ഷാ​ജ​ഹാ​ന് നേ​ര​ത്തേ ത​ല​ശ്ശേ​രി​യി​ൽ വ​ര​വേ​ൽ​പ് ന​ൽ​കി​യി​രു​ന്നു. ച​ന്ദ്ര​യാ​ൻ-3 ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​യ​തി​ൽ തി​ക​ഞ്ഞ അ​ഭി​മാ​ന​വും അ​തി​ലേ​റെ ആ​ഹ്ലാ​ദ​വു​മു​ണ്ടെ​ന്ന്‌ ഷാ​ജ​ഹാ​ൻ പ​റ​ഞ്ഞു. ത​ല​ശ്ശേ​രി മു​ബാ​റ​ക് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് പ്ല​സ് ടു ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. സ്‌​പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ ഷാ​ജ​ഹാ​നെ വി​ളി​ച്ച്‌ അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISROKannur NewsINDIAChandrayaanShajahan Thalassery
News Summary - Chandrayaan: Shajahan Thalassery is proud
Next Story