എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsറനീസ്
ചക്കരക്കൽ: ഇരുവേരിയിൽ 1.510 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. ആറ്റടപ്പ മുട്ടോളംപാറ റംലാസ് ഹൗസിൽ പി.വി. റനീസിനെയാണ് (36) ചക്കരക്കൽ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാൾക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു.
ഇയാൾ ഇതിന് മുമ്പും ലഹരിമരുന്ന് കേസുകളിൽ പ്രതിയാണ്. ചക്കരക്കൽ, കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിലും പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ അജിത് കുമാറിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ലഹരിമരുന്നിന്റെ ഉപയോഗവും വിൽപനയും തടയുന്നതിനായി വിവിധ ഭാഗങ്ങളിൽ കണ്ണൂർ സിറ്റി ഡാൻസാഫും അതാത് സ്റ്റേഷൻ പരിധിയിലെ പൊലീസും ചേർന്ന് ശക്തമായ പരിശോധനകൾ നടത്തിവരികയാണ്. ലഹരിമരുന്ന് ഉപയോഗിക്കുന്നവരെയും വിൽപനനടത്തുഎം.ഡി.എം.എയുമായി യുവാവ് പിടിയിൽവരെയും കണ്ടെത്തി ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ച് വരുന്നുണ്ട്.