ചക്കരക്കല്ല്: കോവിഡ് പോസിറ്റിവാണെന്ന് നിർബന്ധിച്ച് എഴുതി വാങ്ങിച്ച് പോസ്റ്റൽ വോട്ട് തട്ടിയെടുത്തതായി പരാതി. ചെമ്പിലോട് പഞ്ചായത്ത് 19ാം വാർഡിലാണ് സംഭവം.
വാർഡിെൻറ പരിധിയിൽപെട്ട നമ്പോലൻമുക്കിൽ ബൈത്തുനൂരിലെ ശാഹിദയെയാണ് വെള്ളിയാഴ്ച സന്ധ്യയോടെ ആരോഗ്യ പ്രവർത്തകരെന്നുപറഞ്ഞ്, പൊലീസ് വേഷത്തിലുള്ള ഒരാളുടെ കൂടെയെത്തിയ സംഘം പോസ്റ്റൽ വോട്ട് അപേക്ഷാ ഫോറത്തിൽ നിർബന്ധിച്ച് ഒപ്പിടുവിച്ചത്.
എന്നാൽ, താൻ കോവിഡ് രോഗിയെല്ലന്നും കഴിഞ്ഞ ദിവസങ്ങളിലൊന്നും പരിശോധന നടത്തിയിട്ടില്ലെന്നും ശാഹിദ പറഞ്ഞെങ്കിലും ഭീഷണിപ്പെടുത്തിയ സംഘം ഒപ്പ് വാങ്ങിക്കുകയായിരുന്നു.
അതേസമയം, ഈ വാർഡിൽ ഇങ്ങനെ ഒരു രോഗി ആരോഗ്യ വകുപ്പിെൻറ ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. പ്രദേശത്ത് പ്രതിഷേധം പുകയുകയാണ്.