ബീനക്ക് നാടിന്റെ അന്ത്യാഞ്ജലി
text_fieldsകാറിടിച്ച് മരിച്ച ബീനക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നു
ചക്കരക്കല്ല്: അമിത വേഗതയിലെത്തിയ കാറിടിച്ച് മരിച്ച മുണ്ടേരി വനിത സഹകരണ സംഘത്തിലെ കലക്ഷൻ ഏജന്റ് ബി. ബീനക്ക് നാടിന്റെ അന്ത്യാഞ്ജലി. ബുധനാഴ്ച ഉച്ചയ്ക്ക് ഏച്ചൂർ കമാൽപീടികക്ക് സമീപത്തായിരുന്നു അപകടം. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ബീനയുടെ പിറകിൽ പൊലീസുകാരനായ ലിതേഷിന്റെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഭൗതിക ശരീരം ഉച്ചയോടെ പൊതുദർശനത്തിനായി മുണ്ടേരി വനിത സഹകരണ സംഘം പരിസരത്ത് എത്തിച്ചപ്പോൾ സഹപ്രവർത്തകരും സമൂഹത്തിന്റെ നാനാതുറകളിലും പെട്ട നൂറ് കണക്കിന് പേർ അന്തിമോപചാരം അർപ്പിച്ചു.
ഡി സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ്, മേയർ മുസ്ലീഹ് മഠത്തിൽ, കെ.സി.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് എം. രാജു, മുൻ മേയർ അഡ്വ. ടി. ഒ. മോഹനൻ , സഹകരണജനാധി പത്യ വേദി ജില്ല ചെയർമാൻ രജിത്ത് നാറാത്ത്, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ സി .പി. അഷ്റഫ്, സഹകരണ സംഘം യൂനിറ്റ് ഇൻസ്പെക്ടർ കെ.സി. നീന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. പ്രമീള, മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ. അനിഷ , കെ .സി.ഇ.എഫ് ജില്ല സെക്രട്ടറി അഗീഷ് കാടാച്ചിറ, മുണ്ടേരി ഗംഗാധരൻ, കൗൺസിലർ ശ്രീജ ആരംഭൻ, ലക്ഷ്മണൻ തുണ്ടിക്കോത്ത് ചന്ദ്രൻ കാണിച്ചേരി, ടി.കെ . ലക്ഷ്മണൻ, പി .രാമകൃഷ്ണൻ, പി. ശ്രീനിവാസൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.

