ചക്കരക്കല്ല്: ചക്കരക്കല്ലിൽ മൂന്നുപേർക്ക് നായുടെ കടിയേറ്റു. ആലിെൻറ പീടികയിൽ തെക്കയിൽ ഹൗസിൽ മനാഫ് (11), താറ്റിയോട് ചന്ദ്രോത്ത് ഹൗസിൽ ഹരിദാസൻ (56), ചക്കരക്കൽ വാണിയെൻറ വളപ്പിൽ ആയിഷ (8) എന്നിവർക്കാണ് കടിയേറ്റത്.
മൂവരും ഇരിവേരി ചക്കരക്കൽ സി.എച്ച്.സിയിൽ ചികിത്സ തേടിയശേഷം കണ്ണൂർ ഗവ. ആശുപത്രിയിലേക്ക് മാറി. വെള്ളിയാഴ്ച മൂന്നിനാണ് മൂവർക്കും കടിയേറ്റത്.
കഴിഞ്ഞ ഒരു മാസത്തിനിടെ ചക്കരക്കല്ലിലും പരിസരങ്ങളിലുമായി 15ഓളം പേർക്കാണ് ഭ്രാന്തൻ നായുടെ കടിയേറ്റത്.