കവർച്ച: സഹോദരങ്ങൾ അറസ്റ്റിൽ
text_fieldsചക്കരക്കല്ല്: ആയുധങ്ങളുമായെത്തി വീട് കുത്തിത്തുറന്നു യുവതിയുടെ കഴുത്തിൽനിന്ന് സ്വർണാഭരണം കവർന്ന കേസിൽ സഹോദരങ്ങൾ പിടിയിൽ. നാറാത്ത് വാടകവീട്ടിൽ താമസിക്കുന്ന ചന്ദ്രൻ (48), വലിയന്നൂർ വലിയകുണ്ട് കോളനിയിൽ താമസിക്കുന്ന സൂര്യൻ (36) എന്നിവരെയാണ് മയ്യിൽ പൊലീസ് അറസ്റ്റ്ചെയ്തത്.
തിങ്കളാഴ്ച പുലർച്ച 3.15ന് നാറാത്ത് ആറാം പീടികയിലെ കളങ്ങോത്ത് ഹൗസിൽ ഉബൈദിെൻറ വീട്ടിലാണ് കവർച്ച നടന്നത്. മുൻവശത്തെ ഗേറ്റിെൻറ പൂട്ട് തകർത്ത് കമ്പിപ്പാരകൊണ്ടു വാതിൽ കുത്തിത്തുറന്ന മോഷ്ടാക്കൾ അകത്തുകയറി ബെഡ്റൂമിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഉബൈദിെൻറ സഹോദരിയുടെ കഴുത്തിൽനിന്നാണ് മൂന്നര പവെൻറ സ്വർണാഭരണം കവർന്നത്.
യുവതി നിലവിളിച്ചെങ്കിലും വീട്ടുകാർ ഉണരുമ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടു. സി.സി.ടി.വിയിലെ ദൃശ്യങ്ങളെ അടിസ്ഥാനപ്പെടുത്തി നടന്ന അന്വേഷണത്തിലാണ് മോഷ്ടാക്കൾ കുടുങ്ങിയത്. മോഷ്ടിച്ച ആഭരണം ചക്കരക്കല്ലിലെ ജ്വല്ലറിയിലായിരുന്നു വിൽപന നടത്തിയത്. പ്രതികളെ ഇവിടെ കൊണ്ടുവന്നു തെളിവെടുപ്പ് നടത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

