Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightChakkarakkalchevron_rightപ്രജീഷ് വധം: പ്രതികളെ...

പ്രജീഷ് വധം: പ്രതികളെ ഇന്ന്​ കോടതിയിൽ ഹാജരാക്കും

text_fields
bookmark_border
kannur chakkarakkal prajeesh murder
cancel
camera_alt

മരിച്ച പ്രജീഷ്​, മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ

ച​ക്ക​ര​ക്ക​ല്ല്: മി​ടാ​വി​ലോ​ട് പ്ര​ശാ​ന്തി നി​വാ​സി​ൽ ഇ. ​പ്ര​ജീ​ഷ് കൊ​ല​ക്കേ​സി​ലെ തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി പ്ര​തി​ക​ളെ ​െവ​ള്ളി​യാ​ഴ്​​ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പ്ര​തി​ക​ളാ​യ മി​ടാ​വി​ലോ​ട് സ്വ​ദേ​ശി അ​ബ്​​ദു​ൽ ഷു​ക്കൂ​ർ, പ​ന​യ​ത്താം​പ​റ​മ്പ് ക​ല്ലു​ള്ള​തി​ൽ ഹൗ​സി​ൽ പ്ര​ശാ​ന്ത​ൻ എ​ന്നി​വ​രെ​യാ​ണ് തെ​ളി​വെ​ടു​പ്പി​നാ​യി പൊ​ലീ​സ് ര​ണ്ട് ദി​വ​സ​ത്തെ ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. പ്ര​ശാ​ന്ത​നെ പ​ന​യ​ത്താം​പ​റ​മ്പി​ലെ വീ​ട്ടി​ലെ​ത്തി​ച്ച്​ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു.

കൊ​ല​പാ​ത​കം ന​ട​ന്ന കു​ട്ടി​ക്കു​ന്നു​മ്മ​ൽ മെ​ട്ട, സ്കൂ​ട്ട​റി​ൽ പ്ര​തി ഷു​ക്കൂ​ർ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​യ പാ​നേ​രി​ച്ചാ​ൽ ക​നാ​ൽ മ​ൺ​റോ​ഡ്, മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ച്ച പൊ​തു​വാ​ച്ചേ​രി ക​നാ​ൽ, ഷു​ക്കൂ​റി​െൻറ പൊ​തു​വാ​ച്ചേ​രി​യി​ലെ വീ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഷു​ക്കൂ​റി​നെ​യെ​ത്തി​ച്ച് വ്യാ​ഴാ​ഴ്​​ച തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കൊ​ല​പാ​ത​ക സ​മ​യം പ്ര​തി ഉ​പ​യോ​ഗി​ച്ച വ​സ്ത്രം, പ്ര​ജീ​ഷി​െൻറ ഫോ​ൺ എ​ന്നി​വ ക​ണ്ടെ​ടു​ക്കാ​ൻ മ​മ്പ​റം പു​ഴ​യി​ൽ ക​ണ്ണൂ​ർ ഫ​യ​ർ ആ​ൻ​ഡ്​ റ​സ്ക്യൂ ടീം ​തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ല. ഷു​ക്കൂ​റി​നെ​യും മ​മ്പ​റ​ത്ത് എ​ത്തി​ച്ചി​രു​ന്നു. കൊ​ല​ക്ക് ഉ​പ​യോ​ഗി​ച്ച വാ​ൾ വാ​ങ്ങി​യ വീ​രാ​ജ്പേ​ട്ട​യി​ലെ ക​ട​യി​ൽ ഷു​ക്കൂ​റി​നെ എ​ത്തി​ച്ചും തെ​ളി​വെ​ടു​ത്തു. ഷു​ക്കൂ​റി​നെ ക​ട​യു​ട​മ തി​രി​ച്ച​റി​ഞ്ഞു. ര​ണ്ടു​ദി​വ​സം സ്‌​റ്റേ​ഷ​നി​ൽ പ്ര​തി​ക​ളെ വേ​റെ​യും ഒ​രു​മി​ച്ചി​രു​ത്തി​യും ചോ​ദ്യം ചെ​യ്തു.

സി.​ഐ സ​ത്യ​നാ​ഥ​ൻ, എ​സ്.​ഐ രാ​ജീ​വ​ൻ, സീ​നി​യ​ർ സി.​പി.​ഒ പ്ര​മോ​ദ്, എ​സ്.​ഇ.​പി.​ഒ മു​ഹ​മ്മ​ദ്, പി​ണ​റാ​യി എ​സ്.​ഐ​മാ​രാ​യ വി​ന​യ​ൻ, സി​ദ്ദീ​ഖ്, എ​സ്.​ഇ.​പി.​ഒ സ​ജീ​വ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prajeesh murder
News Summary - Prajeesh murder: The accused will be produced in court today
Next Story