Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightChakkarakkalchevron_right‘അധികൃതരേ...

‘അധികൃതരേ കണ്ണുതുറക്കൂ, ഞങ്ങൾക്കും യാത്രചെയ്യണം...’

text_fields
bookmark_border
road potholes
cancel
camera_alt

ത​ന്ന​ട ഹാ​ജി​മു​ക്ക് റോ​ഡി​ൽ ചളി​നി​റ​ഞ്ഞ് കു​ഴി​യി​ലാ​യ

വാ​ൻ നാ​ട്ടു​കാ​ർ ഉ​യ​ർ​ത്തു​ന്നു

ച​ക്ക​ര​ക്ക​ല്ല്: ചെ​മ്പി​ലോ​ട് പ​ഞ്ചാ​യ​ത്ത് ത​ന്ന​ട വാ​ർ​ഡി​ലെ ഹാ​ജി​മു​ക്ക് റോ​ഡി​ലെ നാ​ട്ടു​കാ​ർ ഉ​ന്ന​യി​ക്കു​ന്ന ഒ​രു ചോ​ദ്യ​മു​ണ്ട്. ഈ ​ദു​രി​ത​യാ​ത്ര​ക്ക് എ​ന്ന് അ​റു​തി​യു​ണ്ടാ​വും​? അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​മൂ​ലം കാ​ല​ങ്ങ​ളാ​യി ഈ ​നാ​ട്ടു​കാ​ർ യാ​ത്ര​ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്.

ക​ട​ന്ന​പ്പ​ള്ളി-​അ​ബ്ദു​ല്ല റോ​ഡി​ൽ ചളി​യി​ലും കു​ഴി​യി​ലും വാ​ഹ​ന​ങ്ങ​ൾ പെ​ടു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഈ ​റോ​ഡി​ൽ വ​രാ​താ​യ​തോ​ടെ സ്കൂ​ൾ ബ​സ്സി​ൽ പോ​വേ​ണ്ട വി​ദ്യാ​ർ​ഥി​ക​ൾ കാ​ൽ​ന​ട ചെ​യ്യേ​ണ്ട സ്ഥി​തി​യാ​ണ്. ദു​രി​തം പേ​റി​യു​ള്ള യാ​ത്ര​യു​ടെ സ്ഥി​തി അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടും അ​ന​ക്ക​മി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

ത​ന്ന​ട ഹാ​ജി​മു​ക്കി​ലെ ക​യ​റ്റം കു​റ​ക്കാ​നു​ള്ള ല​ക്ഷ്യ​ത്തോ​ടെ സെ​പ്റ്റം​ബ​ർ ആ​ദ്യ​വാ​രം പ്ര​വൃ​ത്തി ആ​രം​ഭി​ച്ചി​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ റോ​ഡി​ൽ പൂ​ർ​ണ​മാ​യും മ​ണ്ണി​ടു​ക​യാ​ണ് ചെ​യ്ത​ത്. എ​ന്നാ​ൽ പി​ന്നീ​ട് പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ റോ​ഡ് ചെ​ളി​ക്കു​ള​മാ​യി മാ​റി. ഇ​തോ​ടെ ഇ​ത് വ​ഴി​യു​ള്ള ഗ​താ​ഗ​തം കൂ​ടു​ത​ൽ ദു​ഷ്ക​ര​മാ​യി. മ​ണ്ണി​ട്ട പ്ര​വ്യ​ത്തി​യ​ല്ലാ​തെ റോ​ഡി​ൽ മ​റ്റ് പ​ണി​ക​ളൊ​ന്നും ത​ന്നെ ന​ട​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

നാ​ട്ടു​കാ​രെ മു​ഴു​വ​നും പ​ങ്കെ​ടു​പ്പി​ച്ച് ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​ചാ​ല​യി​ലു​ള്ള എ​ട​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലേ​ക്ക് പ്ര​തി​ഷേ​ധ​മാ​ർ​ച്ച് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ് റോ​ഡ് ആ​ക്ഷ​ൻ ക​മ്മി​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur NewsRoad Potholes
News Summary - Open your eyes officials-we also want to travel
Next Story