Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightChakkarakkalchevron_rightപെട്രോള്‍ പമ്പിലെ...

പെട്രോള്‍ പമ്പിലെ ഗുണ്ടാ ആക്രമണം: മൂന്നു പേര്‍ അറസ്റ്റില്‍

text_fields
bookmark_border
പെട്രോള്‍ പമ്പിലെ ഗുണ്ടാ ആക്രമണം: മൂന്നു പേര്‍ അറസ്റ്റില്‍
cancel

ച​ക്ക​ര​ക്ക​ല്‍: ഏ​ച്ചൂ​രി​ലെ പെ​ട്രോ​ള്‍ പ​മ്പി​ല്‍ ക​യ​റി ജീ​വ​ന​ക്കാ​ര​നാ​യ മാ​ച്ചേ​രി സ്വ​ദേ​ശി പ്ര​ദീ​പ​നെ (58) മ​ര്‍ദി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍. അ​രോ​ളി സ്വ​ദേ​ശി മ​ഹേ​ഷ് (43), ഏ​ച്ചൂ​രി​ലെ ഗി​രീ​ശ​ന്‍ (63), മാ​ച്ചേ​രി സ്വ​ദേ​ശി സി​ബി​ന്‍ (43) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ രാ​ത്രി ഏ​ച്ചൂ​രി​ലെ സി.​ആ​ര്‍ പെ​ട്രോ​ള്‍ പ​മ്പി​ലാ​യി​രു​ന്നു അ​ക്ര​മം. വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ന്ധ​നം നി​റ​ക്കാ​ന്‍ എ​ത്തി​യ നി​ര​വ​ധി പേ​ര്‍ക്ക് മു​ന്നി​ല്‍വെ​ച്ചാ​യി​രു​ന്നു ഭീ​ഷ​ണി​യും മ​ര്‍ദ​ന​വും. സ്വ​ത്തു​വി​ല്‍പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദീ​പ​ന്‍ കൊ​ടു​ക്കാ​നു​ണ്ടാ​യി​രു​ന്ന 25,000 രൂ​പ​യെ സം​ബ​ന്ധി​ച്ച ത​ര്‍ക്ക​മാ​ണ് അ​ക്ര​മ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത് എ​ന്നാ​ണ് പൊ​ലീ​സ് ന​ല്‍കു​ന്ന സൂ​ച​ന.

പ​മ്പി​ല്‍ എ​ത്തി​യ ഒ​രാ​ള്‍ ദൃ​ശ്യം മൊ​ബൈ​ലി​ല്‍ പ​ക​ര്‍ത്തി​യി​രു​ന്നു. ഇ​തു പി​ന്നീ​ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ പ്ര​ദീ​പ​ന്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. പ്ര​ദീ​പി​ന്‍റെ പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ച​ക്ക​ര​ക്ക​ല്‍ പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ സ​ത്യ​നാ​ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrol pumpgoon attack
News Summary - Goonda attack on petrol pump: Three arrested
Next Story