ചക്കരക്കല്ല്: പ്ലാസ്റ്റിക് മാലിന്യമടക്കമുള്ള മാലിന്യം പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ ജനവാസകേന്ദ്രത്തിൽ തള്ളിയത് നാട്ടുകാർ കൈയോടെ പിടികൂടി. മാലിന്യ നിർമാർജനം മാതൃകാപരമായി കൈകാര്യം ചെയ്തതിൽ പലതവണ അവാർഡ് വാങ്ങിയ ചെമ്പിലോട് പഞ്ചായത്തധികൃതരുടെ ജനവിരുദ്ധ നടപടിയാണ് നാട്ടുകാർ കൈയോടെ പിടിച്ചത്.
പ്രതിഷേധം കനത്തതോടെ പ്രസിഡൻറ് ടി.വി. ലക്ഷ്മി സ്ഥലത്തെത്തി പ്രതിഷേധക്കാരോട് മാപ്പുപറഞ്ഞു. പൊതുസ്ഥലത്ത് തള്ളിയ മാലിന്യം തിരിച്ചുകയറ്റിച്ച ശേഷമാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.