Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാലിന്യം തള്ളി; 17,000 രൂപ പിഴ ചുമത്തി
text_fieldsbookmark_border
മിനി എം.സി.എഫിന് സമീപം തള്ളിയ മാലിന്യം ഉദ്യോഗസ്ഥർ പരിശോധിക്കുന്നു
Listen to this Article
ചക്കരക്കല്ല്: മാലിന്യം തള്ളിയ വ്യക്തിക്ക് 17,000 പിഴ ചുമത്തിഹരിത കർമസേന. അജൈവ മാലിന്യം സൂക്ഷിക്കുന്ന മിനി എം.സി.എഫിന് സമീപം പലതവണ മാലിന്യം തള്ളിയയാളെ കണ്ടെത്തി ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് 17,000 രൂപ പിഴ ചുമത്തി. ജില്ല എൻഫോഴ്സ്മെൻഡ് സ്ക്വാഡ് ഹരിതകർമ സേനയുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ മാലിന്യം തള്ളിയ അനേനിമെട്ടയിലെ മുകേഷിനെ കണ്ടെത്തുകയായിരുന്നു.
പരിശോധനയിൽ തദ്ദേശ വകുപ്പിന്റെ ജില്ല സ്ക്വാഡ് എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ. അജയകുമാർ, പി.എസ്. പ്രവീൺ, ഹെൽത്ത് ഇൻസ്പെക്ടർ വി.വി. ടിന്റു മോൾ, ഹരിത കർമ സേന അംഗങ്ങളായ കെ.പി. ഉമ, സി.പി. നിഷ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

