Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസെ​ൻ​സ​സ്:...

സെ​ൻ​സ​സ്: അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും സ​മ്മ​ർ​ദം പേ​റേ​ണ്ടി​വ​രും

text_fields
bookmark_border
സെ​ൻ​സ​സ്: അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും സ​മ്മ​ർ​ദം പേ​റേ​ണ്ടി​വ​രും
cancel
camera_alt

പ്രതീകാത്മക ചിത്രം

ക​ണ്ണൂ​ർ: സെ​ൻ​സ​സ് 2027ന്റെ ​ഭാ​ഗ​മാ​യു​ള്ള ന​ട​പ​ടി തു​ട​ങ്ങി​യ​പ്പോ​ൾ ആ​ശ​ങ്ക​യി​ലാ​യ​ത് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും. സെ​ൻ​സ​സി​ന്റെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ലെ​ത്തി​യു​ള്ള വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് എ​ൽ.​പി, യു.​പി, ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കാ​ണ് ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ജൂ​ലൈ ഒ​ന്നു മു​ത​ലാ​ണ് എ​ന്യൂ​മ​റേ​റ്റ​ർ​മാ​രും സൂ​പ്പ​ർ​വൈ​സ​ർ​മാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഗൃ​ഹ​സ​ന്ദ​ർ​ശ​നം ന​ട​ത്തി സെ​ൻ​സ​സ് ന​മ്പ​ർ ഇ​ടേ​ണ്ട​ത്.

അ​തി​നാ​യി ഇ​വ​ർ​ക്കു​ള്ള പ​രി​ശീ​ല​നം വ്യാ​ഴാ​ഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്തെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​രാ​ണ് (എ​ഫ്.​ടി) എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ​ക്കും മ​റ്റും സെ​ൻ​സ​സി​നാ​യു​ള്ള പ​രി​ശീ​ല​നം ന​ൽ​കു​ക. എ​ന്നാ​ൽ, ഇ​തി​ൽ വ​ലി​യ ആ​ശ​ങ്ക​യി​ലാ​ണ് അ​ധ്യാ​പ​ക​ർ. ഒ​രു ബാ​ച്ചി​നു​ത​ന്നെ മൂ​ന്നു ദി​വ​സ​മാ​യാ​ണ് പ​രി​ശീ​ല​ന​മു​ണ്ടാ​വു​ക.

ഇ​ങ്ങ​നെ​യു​ള്ള ര​ണ്ടും മൂ​ന്നും നാ​ലും ബാ​ച്ചു​ക​ളു​ണ്ടാ​കും. താ​ലൂ​ക്കു​ത​ല​ത്തി​ലും മു​നി​സി​പ്പ​ൽ ത​ല​ത്തി​ലു​മാ​യാ​ണ് പ​രി​ശീ​ല​നം ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, സ്കൂ​ൾ തു​റ​ന്ന​തോ​ടെ​യു​ള്ള ഈ ​പ​രി​ശീ​ല​നം അ​ധ്യാ​പ​ക​ർ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണു​ണ്ടാ​ക്കു​ക എ​ന്നാ​ണ് ആ​ക്ഷേ​പം.

പ​രി​ശീ​ല​ന​ത്തി​ൽ സൂ​പ്പ​ർ​വൈ​സ​ർ​മാ​രാ​യ അ​ധ്യാ​പ​ക​രും എ​ന്യൂ​മ​റേ​റ്റ​ർ​മാ​രാ​യ അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ക്ക​ണം. തു​ട​ർ​ന്ന് ജൂ​ലൈ ഒ​ന്നു മു​ത​ൽ 30 വ​രെ​യു​ള്ള ഒ​രു​മാ​സ​ക്കാ​ലം അ​ധ്യാ​പ​ക​ർ വീ​ടു​ക​യ​റേ​ണ്ടി​യും വ​രും. ​

പ്ര​വൃ​ത്തി​ദി​ന​ങ്ങ​ള​ല്ലാ​ത്ത ദി​വ​സ​മാ​ണ് ഇ​തി​ന് തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ങ്കി​ലും അ​ത് അ​ധ്യാ​പ​ക​ർ​ക്ക് വ​ലി​യ മാ​ന​സി​ക സ​മ്മ​ർ​ദ​മാ​ണു​ണ്ടാ​ക്കു​ക. അ​തേ സ​മ്മ​ർ​ദം വി​ദ്യാ​ർ​ഥി​ക​ളും താ​ങ്ങേ​ണ്ടി​വ​രും. അ​ധ്യാ​പ​ക​രെ സെ​ൻ​സ​സ് പ്ര​വ​ർ​ത്ത​ന​ത്തി​ന് നി​യോ​ഗി​ക്കു​ന്ന​തി​നു പ​ക​രം മ​റ്റ് വ​കു​പ്പു​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രെ അ​വി​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കി നി​യ​മി​ച്ചാ​ൽ ന​മ്മു​ടെ വി​ദ്യാ​ർ​ഥി​ക​ളോ​ട് ചെ​യ്യു​ന്ന വ​ലി​യൊ​രു സ​ഹാ​യ​മാ​കു​മെ​ന്നാ​ണ് അ​ധ്യാ​പ​ക​ർ പ​റ​യു​ന്ന​ത്.

അ​ധ്യ​യ​ന ദി​ന​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്കി​ല്ലെ​ങ്കി​ലും പ​ല​രും ത​ങ്ങ​ളു​ടെ ജോ​ലി​യി​ൽ ആ​ത്മാ​ർ​ഥ​മാ​യി ശ്ര​ദ്ധി​ക്കാ​ൻ ക​ഴി​യാ​തെ സ​മ്മ​ർ​ദ​ത്തി​ലാ​കു​മെ​ന്നാ​ണ് ആ​രോ​പി​ക്കു​ന്ന​ത്. ഓ​രോ സ്കൂ​ളി​ൽ​നി​ന്നും എ​ത്ര അ​ധ്യാ​പ​ക​രെ ഇ​തി​നാ​യി നി​യോ​ഗി​ക്കു​മെ​ന്ന​തി​നെ ആ​ശ്ര​യി​ച്ചാ​യി​രി​ക്കും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സ​മ്മ​ർ​ദ​ത്തി​ന്റെ തോ​ത് ക​ണ​ക്കാ​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:censusstudentTeacherkannur
News Summary - Census: Teachers and students will face pressure
Next Story