സി.ബി.എസ്.ഇ ജില്ല കലോത്സവം തുടങ്ങി
text_fieldsസി.ബി.എസ്.ഇ ജില്ല കലോത്സവത്തിന്റെ ഭാഗമായി ചാല ചിന്മയ വിദ്യാലയത്തിൽ നടന്ന കാറ്റഗറി രണ്ട് വിദ്യാർഥികളുടെ
ഭരതനാട്യം മത്സരത്തിൽനിന്ന്
കണ്ണൂർ: സി.ബി.എസ്.ഇ സ്കൂളുകളുടെ കൂട്ടായ്മയായ കണ്ണൂർ സഹോദയ സ്കൂൾ കോംപ്ലക്സ് ജില്ല കലോത്സവം കക്കാട് ഭാരതീയ വിദ്യാഭവനിൽ ഗായകൻ ഡോ. സുരേഷ് നമ്പ്യാർ ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡന്റ് കെ.പി. സുബൈർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഒ.കെ. ബിജി, റിട്ട. ഡി.ഇ.ഒ എ.വി. ബാലൻ മാസ്റ്റർ, ഭാരതീയ വിദ്യാഭവൻ മാനേജിങ് കമ്മിറ്റി ചെയർമാൻ പി. സുധാകരൻ, സെക്രട്ടറി നവീൻ ലക്ഷ്മണൻ, സഹോദയ വൈസ് പ്രസിഡന്റ് കെ.ടി. വിനോദ് കുമാർ, ശ്രീലത പ്രതീപ് എന്നിവർ സംബന്ധിച്ചു. പ്രിൻസിപ്പൽ ഗീതാഞ്ജലി സുനിൽ സ്വാഗതവും ജയലക്ഷ്മി സദീഷ് നന്ദിയും പറഞ്ഞൂ.
ഭാരതീയ വിദ്യാഭവൻ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളുടെ നൃത്തം ഉദ്ഘാടന വേദിയെ നയന മനോഹരമാക്കി. ചിന്മയ വിദ്യാലയം ചാല, ഭാരതീയ വിദ്യാഭവൻ കക്കാട്, നിത്യാനന്ദ സ്കൂൾ പുതിയതെരു, ഉറുസിലിൻ സ്കൂൾ പയ്യാമ്പലം, എസ്.എൻ വിദ്യാമന്ദിർ തളാപ്പ്, ആർമി സ്കൂൾ കണ്ണൂർ എന്നിവിടങ്ങളിലെ 36 വേദികളിലാണ് മത്സരം. 92 സ്കൂളികളിൽ നിന്നായി 3,600ലധികം വിദ്യാർഥികൾ വിവിധ ഇനങ്ങളിൽ മാറ്റുരക്കുന്നുണ്ട്.

