യു.ഡി.എഫ് സ്ഥാനാർഥികളെ തടഞ്ഞതിന് കേസ്
text_fieldsതളിപ്പറമ്പ്: പരിയാരം പനങ്ങാട്ടൂരിൽ യു.ഡി.എഫ് സ്ഥാനാർഥികളെ തടഞ്ഞതിന് സി.പി.എം പ്രവർത്തകർക്കെതിരെ കേസ്. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് കുറ്റ്യേരി ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥി പി. സുഖദേവൻ ജില്ല പൊലീസ് മേധാവിക്കും തളിപ്പറമ്പ് ഡിവൈ.എസ്പിക്കും നൽകിയ പരാതിയെ തുടർന്നാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. തിങ്കളാഴ്ച ഉച്ചയോടെ പരിയാരം പനങ്ങാട്ടൂർ മോലോം ഭാഗത്താണ് സംഭവം.
സുഖദേവനും പരിയാരം ഗ്രാമപഞ്ചായത്ത് ചെറിയൂർ വാർഡ് യു.ഡി.എഫ് സ്ഥാനാർഥി പി.വി. ശ്രീജയും വോട്ടഭ്യർഥിക്കുന്നതിനിടെ സി.പി.എം പ്രവർത്തകർ തടഞ്ഞുവെന്നാണ് പരാതി. സ്ഥാനാർഥികൾക്കൊപ്പം കുറ്റ്യേരി മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻറ് കെ.വി. പ്രേമരാജനും ഉണ്ടായിരുന്നു. ഇവരെ സി.പി.എം പ്രവർത്തകരായ പനങ്ങാട്ടൂരിലെ സി.വി. ശ്രീകേഷ്, എൻ.കെ. റിജു, പി. സജിത്ത് എന്നിവർ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

