Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോ​ൺ​ഗ്ര​സ്...

കോ​ൺ​ഗ്ര​സ് നേ​താ​വി​നെ ആ​ക്ര​മി​ച്ച എ​സ്.​ഐ​ക്കും എ.​എ​സ്.​ഐ​ക്കു​മെ​തി​രെ കേ​സ്

text_fields
bookmark_border
കോ​ൺ​ഗ്ര​സ് നേ​താ​വി​നെ ആ​ക്ര​മി​ച്ച എ​സ്.​ഐ​ക്കും എ.​എ​സ്.​ഐ​ക്കു​മെ​തി​രെ കേ​സ്
cancel

ക​ണ്ണൂ​ര്‍: കോ​ണ്‍ഗ്ര​സ് നേ​താ​വി​നെ ത​ല്ലി​ച്ച​ത​ക്കു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ക​ണ്ണൂ​ര്‍ ടൗ​ണ്‍ എ​സ്.​ഐ ര​ജീ​വ​നും ക​ണ്ണൂ​ര്‍ ഡി.​എ​ച്ച്.​ക്യു​വി​ലെ എ.​എ​സ്.​ഐ ബി​നു കൃ​ഷ്ണ​നും സു​ഹൃ​ത്ത് ത​ന്‍സീ​റി​നു​മെ​തി​രെ ടൗ​ണ്‍ പൊ​ലീ​സ് ജാ​മ്യ​മി​ല്ല വ​കു​പ്പു​പ്ര​കാ​രം കേ​സെ​ടു​ത്തു. ക​ണ്ണൂ​ര്‍ വെ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റും കോ​ര്‍പ​റേ​ഷ​ന്‍ മു​ന്‍ കൗ​ണ്‍സി​ല​റു​മാ​യ ര​ഞ്ജി​ത്ത് താ​ളി​ക്കാ​വി​നെ (50) മ​ര്‍ദി​ച്ച സം​ഭ​വ​ത്തി​ലാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 9.30ന് ​ക​ണ്ണൂ​ര്‍ ക​വി​ത ടാ​ക്കീ​സി​ന് സ​മീ​പ​ത്തെ ത​ട്ടു​ക​ട​ക്കു മു​ന്നി​ല്‍വെ​ച്ചാ​ണ് മ​ഫ്തി​യി​ലെ​ത്തി​യ എ​സ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ​സം​ഘം കാ​ര​ണ​മൊ​ന്നു​മി​ല്ലാ​തെ ആ​ക്ര​മി​ച്ച​ത്. ത​ട്ടു​ക​ട​യി​ല്‍ ചാ​യ കു​ടി​ക്കാ​ന്‍ കാ​ത്തു​നി​ന്ന ര​ഞ്ജി​ത്തി​നെ ത​ല​ക്ക​ടി​ച്ച് വീ​ഴ്ത്തി കാ​ലു​കൊ​ണ്ട് ച​വി​ട്ടു​ക​യും ത​ട്ടു​ക​ട​യി​ലെ പ്ലേ​റ്റു​കൊ​ണ്ട് ഇ​ടി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്.

ടൗ​ണ്‍ സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ ആ​ണെ​ങ്കി​ലും പൊ​ലീ​സ് കാ​ന്റീ​നി​ല്‍ ഫ്ലോ​ര്‍ മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്യു​ന്ന ര​ജീ​വ​ന്‍ ഇ​ന്ന് സ​ര്‍വി​സി​ല്‍നി​ന്ന് വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. എ​ന്തി​നാ​ണ് കോ​ണ്‍ഗ്ര​സ് നേ​താ​വി​നെ​തി​രെ ആ​ക്ര​മി​ച്ച​തെ​ന്ന കാ​ര്യ​ത്തി​ൽ ദു​രൂ​ഹ​ത മാ​റി​യി​ട്ടി​ല്ല. എ.​എ​സ്.​ഐ ബി​നു കൃ​ഷ്ണ​ന്‍ സ​ര്‍വി​സി​ല്‍ പ​ല ത​വ​ണ ഗു​രു​ത​ര കൃ​ത്യ​വി​ലോ​പം കാ​ണി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ക​ടു​ത്ത അ​ച്ച​ട​ക്ക ന​ട​പ​ടി​ക്ക് ഇ​തി​ന് മു​മ്പും വി​ധേ​യ​നാ​യി​ട്ടു​ണ്ട്. ക​ണ്ണൂ​ർ എ.​സി.​പി ഹ​രി​പ്ര​സാ​ദ്, ടൗ​ൺ ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്.​ബി. കാ​ശി​നാ​ഥ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsCase filedPoliceCongressmankannur
News Summary - Case filed against S.I. and A.S.I. who attacked Congress leader
Next Story