പണം നൽകുന്നില്ല; ഗുരുവായൂരപ്പന്‍ ചിറ്റ്‌സ് ഫണ്ടിനെതിരെ കേസ്
text_fieldsകൊളവല്ലൂര്‍: ചിട്ടിയില്‍ ചേര്‍ത്ത് 4,88,560 രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുരുവായൂരപ്പന്‍ ചിറ്റ്‌സ് ഫണ്ട് കടവത്തൂര്‍ ബ്രാഞ്ചിന്റെ എം.ഡിക്കും ഡയറക്ടര്‍ക്കും മാനേജര്‍ക്കും എതിരെ കേസ്.
കടവത്തൂര്‍ വരാര്‍ക്കണ്ടിയില്‍ ഹൗസില്‍ സുഭാഷ് ബാബുവിന്റെ പരാതിയില്‍ വടകര സ്വദേശികളും മാനേജിങ് ഡയറക്ടർമാരുമായ സാബു, ഷാജി, മാനേജര്‍ കടവത്തൂരിലെ ശൈലേഷ് എന്നിവര്‍ക്കെതിരെയാണ് കൊളവല്ലൂര്‍ പൊലീസ് കേസെടുത്തത്.
2024 ജനുവരി 20 മുതല്‍ രണ്ടര ലക്ഷം രൂപയുടെ രണ്ട് ചിട്ടിയില്‍ സുഭാഷ് ബാബുവിനെ ചേര്‍ത്തു. പണമടച്ചെങ്കിലും ചിട്ടി കാലാവധി കഴിഞ്ഞ ആഗസ്റ്റ് 20ന് അവസാനിച്ചിട്ടും തിരിച്ചുനല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി. സ്ഥാപനം ഇപ്പോള്‍ പൂട്ടിയ നിലയിലാണ്. ഇത്തരത്തിൽ നിരവധി പേരില്‍ നിന്നായി 35 ലക്ഷം രൂപയോളം ചിട്ടിയുടെ മറവിൽ തട്ടിയെടുത്തതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

