അഴീക്കൽ തുറമുഖത്ത് തിമിംഗലത്തിെൻറ ജഡം
text_fieldsഅഴീക്കൽ കടപ്പുറത്ത് അടിഞ്ഞ തിമിംഗലത്തിെൻറ ജഡം കരക്കെത്തിക്കാനുള്ള ശ്രമം
കണ്ണൂർ: അഴീക്കൽ തുറമുഖത്ത് കൂറ്റൻ തിമിംഗലത്തിെൻറ ജഡം കരക്കടിഞ്ഞു. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് പ്രദേശവാസികൾ ചാൽ ലൈറ്റ് ഹൗസിനുസമീപം ജഡം കരക്കടിഞ്ഞതായി കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തീരദേശ പൊലീസ്, വനംവകുപ്പ് അധികൃതർ എന്നിവർ സ്ഥലത്തെത്തി ജഡം പരിശോധിച്ചു.
തിമിംഗലത്തിെൻറ കുടൽമാല പുറത്തായ നിലയിലായിരുന്നു. വാലിെൻറ ഭാഗത്തും പരിക്കുണ്ട്. വാലിൽ വലയുടെ ചെറിയ ഭാഗം കുരുങ്ങിയ നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഒാഫിസർ വി. രതീഷ്, സെക്ഷൻ ഫോറസ്റ്റ് ഒാഫിസർ എച്ച്. ഷാജഹാൻ, തീരദേശ പൊലീസ് സി.െഎ എസ്. അജയകുമാർ എന്നിവർ സ്ഥലത്തെത്തി. ജില്ല ചീഫ് വെറ്ററിനറി ഒാഫിസർ ഡോ.കെ. മുരളീധരെൻറ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം നടത്തി. തുടർന്ന് വൈകീട്ട് നാലിന് ചാൽ ലൈറ്റ് ഹൗസിനുസമീപം കടൽക്കരയിൽ സംസ്കരിച്ചു.