നിയന്ത്രണംവിട്ട കാർ മറ്റൊരുകാറിലിടിച്ച് വ്യാപാരി മരിച്ചു
text_fieldsഅബ്ദുൽ റഷീദ്
കണ്ണൂർ: കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ രോഗിയെയും കൊണ്ടുപോയി മടങ്ങവേ കണ്ണോത്തും ചാലിൽ നിയന്ത്രണംവിട്ട കാർ മറ്റൊരുകാറിലിടിച്ച് വ്യാപാരി മരിച്ചു. തൃക്കരിപ്പൂർ സ്വദേശിയും പയ്യന്നൂർ പെരുമ്പയിലെ വ്യാപാരിയുമായ സി. അബ്ദുൽ റഷീദാണ് (മുഹമ്മദലി സ്റ്റോർ) മരിച്ചത്.
അപകടത്തിൽ റഷീദിെൻറ ഭാര്യ ആയിശബി, മകൻ സലീം, ഭാര്യ സഹോദരിയുടെ മകൾ ഫാത്തിമ എന്നിവർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിലും മതിലിലും ഇടിക്കുകയായിരുന്നു. വാഹനം പൂർണമായും തകർന്ന നിലയിലാണ്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച റഷീദ് തൃക്കരിപ്പൂരിലെ പഴയകാല ഫുട്ബാൾ താരമാണ്.
ഷഹാനയാണ് മകൾ. സഹോദരങ്ങൾ: സത്താർ, മുഹമ്മദലി, ഹാഷിം, സുഹറ, ആയിശ, സാറാബി. അപകടത്തെത്തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനിടെ പുന്നാട് സ്വദേശി സച്ചിന്ദിന് കാറിെൻറ ചില്ലുകൊണ്ട് പരിക്കേറ്റു. ഇയാൾ കണ്ണൂർ ജില്ല ആശുപത്രിയിൽ ചികിത്സതേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

