വേറ്റുമ്മലിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്
text_fieldsകതിരൂർ വേറ്റുമ്മലിൽ അപകടത്തിൽപ്പെട്ട സ്വകാര്യ ബസും
കാറും
തലശ്ശേരി: കതിരൂർ വേറ്റുമ്മൽ സബ് റിജസ്ട്രാർ ഓഫീസിനു സമീപത്ത് കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് അപകടം. തലശ്ശേരി -കാക്കയങ്ങാട് - ഇരിട്ടി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന കൊടുവള്ളി റാബിയാസിൽ ഷാഹിന(38)ക്കാണ് പരിക്കേറ്റത്. ഇവർ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സതേടി. കതിരൂർ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടത്തെ തുടർന്ന് തലശ്ശേരി - കൂത്തുപറമ്പ് റൂട്ടിൽ അരമണിക്കൂറിലേറെ ഗതാഗതം മുടങ്ങി. പൊലീസെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. തലശ്ശേരി - കൂത്തുപറമ്പ് റൂട്ടിൽ അടുത്തകാലത്തായി വാഹനാപകടം വർധിച്ചിട്ടുണ്ട്. അമിതവേഗതയും അശ്രദ്ധയുമാണ് അപകടത്തിന് വഴിയൊരുക്കുന്നത്. കഴിഞ്ഞമാസം കതിരൂരിൽ കാറിടിച്ച് ബേക്കറി ഉടമയായിരുന്ന മയൂരി ചന്ദ്രൻ മരിച്ചിരുന്നു. വളവുപാറ റോഡ് യാഥാർഥ്യമായശേഷം ഈ റൂട്ടിൽ ഇതിനകം നിരവധി അപകടങ്ങളുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

