Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമട്ടന്നൂരില്‍...

മട്ടന്നൂരില്‍ വാഹനാപകടം; മൂന്നുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
മട്ടന്നൂരില്‍ വാഹനാപകടം; മൂന്നുപേര്‍ക്ക് പരിക്ക്
cancel
camera_alt

അപകടത്തിൽപെട്ട കാ​റും ഓ​ട്ടോ​യും

മ​ട്ട​ന്നൂ​ര്‍: ത​ല​ശ്ശേ​രി റോ​ഡി​ലെ ര​ണ്ട് വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ മൂ​ന്നു​പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. നി​ടു​വോ​ട്ടും​കു​ന്നി​ല്‍ സ്വ​കാ​ര്യ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാ​ണ് ആ​ദ്യ അ​പ​ക​ടം ഉ​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം വി​ട്ട ബ​സ് റോ​ഡ​രി​കി​ല്‍ നി​ര്‍ത്തി​യി​ട്ട പി​ക്ക​പ്പ് ജീ​പ്പി​ലും മ​തി​ലി​ലും ഇ​ടി​ച്ചാ​ണ് നി​ന്ന​ത്.

നി​ടു​വോ​ട്ടും​കു​ന്നി​ല്‍ ത​ല​ശ്ശേ​രി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ജ്യോ​തി​ര്‍മ​യി ബ​സും മ​ട്ട​ന്നൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട ബ​സ് റോ​ഡ​രി​കി​ല്‍ നി​ര്‍ത്തി​യി​ട്ടി​രു​ന്ന പി​ക്ക​പ്പ് വാ​നി​ല്‍ ഇ​ടി​ച്ച് സ​മീ​പ​ത്തെ വീ​ടി​ന്റെ മ​തി​ലി​ലും ഇ​ടി​ച്ചാ​ണ് നി​ന്ന​ത്. പി​ക്ക​പ്പ് വാ​ന്‍ മ​തി​ലി​നും സ​മീ​പ​ത്തെ സ്ട്രീ​റ്റ് ലൈ​റ്റി​ന്റെ തൂ​ണി​നും ഇ​ട​യി​ല്‍ കു​ടു​ങ്ങി നി​ല്‍ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ബ​സ് യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു. കു​ഞ്ഞി​പ്പ​ള്ളി​യി​ല്‍ കാ​റും ഗു​ഡ്‌​സ് ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചും അ​പ​ക​ടം ഉ​ണ്ടാ​യി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.15 ഓ​ടെ​യാ​ണ് ആ​ദ്യ അ​പ​ക​ടം. 11.45 ഓ​ടെ​യാ​ണ് കു​ഞ്ഞി​പ്പ​ള്ളി​യി​ല്‍ ഗു​ഡ്‌​സ് ഓ​ട്ടോ​റി​ക്ഷ​യും കാ​റും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച​ത്.

മ​ട്ട​ന്നൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഗു​ഡ്‌​സും മ​ട്ട​ന്നൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന് ക​നാ​ല്‍ റോ​ഡി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

അ​പ​ക​ട​ത്തി​ല്‍ ഗു​ഡ്‌​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. മൂ​ന്നു​പേ​രെ​യും മ​ട്ട​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഉ​ച്ച​യോ​ടെ പാ​ലോ​ട്ടു​പ​ള്ളി​ക്ക​ടു​ത്ത് കാ​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ര്‍ക്ക് പ​രി​ക്കേ​റ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MattannurCar accident
News Summary - Car accident in Mattannur; Three people were injured
Next Story