അഴിയൂരിൽ കഞ്ചാവും മെത്താഫിറ്റമിനും പിടികൂടി
text_fieldsഅഴിയൂരിൽ എക്സൈസ് സംഘം പിടികൂടിയ കഞ്ചാവും മെത്താഫിറ്റമിനും
മാഹി: അഴിയൂരിൽ കേച്ചേരി പറമ്പത്ത് വീട്ടിൽ എക്സൈസ് റെഞ്ച് സംഘം നടത്തിയ പരിശോധനയിൽ 1.300 കിലോഗ്രാം കഞ്ചാവും വീടിന്റെ മുറ്റത്ത് നിർത്തിയിട്ട ടെംമ്പോ ട്രാവലറിൽ സൂക്ഷിച്ച നിലയിൽ 4.140 ഗ്രാം മെത്താഫിറ്റമിനും കണ്ടെത്തി. അഴിയൂർ സ്വദേശി ഹനീഫിന്റെ ഉടമസ്ഥതയിലുള്ളതാണ് ടെംമ്പോ ട്രാവലർ വാഹനത്തിൽനിന്ന് ഓടി രക്ഷപ്പെട്ട കച്ചേരിപ്പറമ്പിൽ അഭിനവ്, ടെമ്പോ ട്രാവലർ ഉടമ അഴിയൂർ എലിഫന്റ് റോഡ് നഫീസ മൻസിലിൽ ഹനീഫ എന്നിവർക്കെതിരെ കേസെടുത്തു. പരിശോധന സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ പി.എം. ഷൈലേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ സി.വി. സന്ദീപ്, സച്ചിൻ, മുഹമ്മദ് റമീസ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ ആർ. രേഷ്മ ഡ്രൈവർ പി. രാജൻ എന്നിവരുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

