Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവി​ളി 108, വി​ട്ടോ,...

വി​ളി 108, വി​ട്ടോ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക്

text_fields
bookmark_border
വി​ളി 108, വി​ട്ടോ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക്
cancel

പ​യ്യ​ന്നൂ​ർ: സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ ആ​യി​രു​ന്ന​പ്പോ​ൾ ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ത​ന്നെ ഏ​റ്റ​വും ന​ല്ല ഹൃ​ദ​യ​ചി​കി​ത്സ​ക്ക് പേ​രു​കേ​ട്ട ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ അ​ടി​യ​ന്തി​ര ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന രോ​ഗി​ക​ളെ പ​റ​ഞ്ഞു വി​ടു​ന്ന​ത് പ​തി​വാ​കു​ന്നു.

അ​ടി​യ​ന്തി​ര​മാ​യി ബൈ​പാ​സ് സ​ർ​ജ​റി ചെ​യ്യാ​നാ​വി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് പ​ല​രെ​യും പ​റ​ഞ്ഞു വി​ടു​ന്ന​ത്. ഇ​ത് പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ അ​ന്യ​മാ​വാ​ൻ കാ​ര​ണ​മാ​വു​ക​യാ​ണ്.ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ കാ​സ​ർ​കോ​ട് നി​ന്ന് എ​ത്തി​യ രോ​ഗി​യെ പു​ല​ർ​ച്ചെ മൂ​ന്നി​ന് പ​റ​ഞ്ഞു വി​ട്ടു.

ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്താ​നാ​വാ​തെ ഈ ​രോ​ഗി​ക്ക് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കേ​ണ്ടി വ​ന്നു. മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് സൗ​ജ​ന്യ ചി​കി​ത്സ തേ​ടി​യാ​ണ് ഇ​വ​ർ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​യ​ത്. വെ​ളു​ക്കാ​ൻ തേ​ച്ച​ത് പാ​ണ്ട് ആ​യി മാ​റി​യ അ​വ​സ്ഥ​യി​ലാ​ണ് കു​ടും​ബം.

ക​ഴി​ഞ്ഞ ദി​വ​സ​വും സ​മാ​ന സം​ഭ​വം അ​ര​ങ്ങേ​റി. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ലെ സി.​സി.​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടും ബൈ​പാ​സ് സ​ർ​ജ​റി ന​ട​ത്താ​നാ​വാ​തെ ഈ ​രോ​ഗി​യെ​യും മ​റ്റേ​തെ​ങ്കി​ലും ആ​ശു​പ്ര​തി​യി​ലേ​ക്ക് പോ​ക​ണ​മെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ. കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ബൈ​പാ​സ് സ​ർ​ജ​റി ചെ​യ്യു​ന്ന ര​ണ്ടു ഡോ​ക്ട​ർ​മാ​ർ ഉ​ണ്ടാ​യി​ട്ടും അ​ടി​യ​ന്തി​ര സ​ർ​ജ​റി ആ​വ​ശ്യ​മു​ള്ള രോ​ഗി​യെ പ​റ​ഞ്ഞു​വി​ടു​ന്ന​ത് പ​തി​വാ​കു​ന്ന​ത് വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കു​ന്നു.

ര​ണ്ടു ദി​വ​സം മു​മ്പ് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നെ​ഞ്ച് വേ​ദ​ന​യു​മാ​യി എ​ത്തു​ക​യും പ​രി​ശോ​ധ​ന​യി​ൽ ബൈ​പാ​സ് സ​ർ​ജ​റി ആ​വ​ശ്യ​മാ​ണെ​ന്നു ഡോ​ക്ട​ർ​മാ​ർ ക​ണ്ടെ​ത്തു​ക​യും ചെ​യ്ത രോ​ഗി​ക്കാ​ണ് ഈ ​അ​വ​സ്‌​ഥ നേ​രി​ടേ​ണ്ടി വ​ന്ന​ത്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ സ​ർ​ജ​റി ന​ട​ത്താ​നു​ള്ള സാ​മ്പ​ത്തി​ക പ്ര​യാ​സ​മു​ള്ള​തി​നാ​ലാ​ണ് ഇ​വ​രും ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​യ​ത്.

എ​ന്നാ​ൽ, പ​രി​യാ​ര​ത്ത് എ​മ​ർ​ജ​ൻ​സി​യാ​യി സ​ർ​ജ​റി ന​ട​ത്താ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും ഉ​ട​ൻ മ​റ്റേ​തെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​ക​ണ​മെ​ന്നും ഇ​വ​രോ​ടും നി​ർ​ദേ​ശി​ച്ചെ​ന്നാ​ണ് പ​രാ​തി. കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ മ​റ്റൊ​രു രോ​ഗി​യോ​ട് ഗാ​സ്ട്രോ വി​ഭാ​ഗ​ത്തി​ൽ കാ​ണി​ച്ച ശേ​ഷം മ​രു​ന്നു ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു. ഇ​തു പ്ര​കാ​രം ബു​ധ​നാ​ഴ്ച ഗാ​സ്ട്രോ വി​ഭാ​ഗ​ത്തി​ൽ കാ​ണി​ച്ച​പ്പോ​ൾ സ്കാ​നി​ങ്ങി​ന് നി​ർ​ദേ​ശി​ച്ചു.

എ​ന്നാ​ൽ, സ്കാ​ൻ ചെ​യ്യാ​ൻ തീ​യ​തി ല​ഭി​ച്ച​ത് ഈ ​മാ​സം ഒ​മ്പ​തി​നാ​ണ്. അ​തു​വ​രെ കാ​ത്തു നി​ൽ​ക്കാ​നാ​വു​മോ എ​ന്ന ചോ​ദ്യ​ത്തി​നും ഉ​ത്ത​ര​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:payyannurhealthcareCardiology Department
News Summary - Call 108, But Send Them to a Private Hospital
Next Story