Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ-നടാൽ റൂട്ടിൽ...

കണ്ണൂർ-നടാൽ റൂട്ടിൽ ബസ് സമരം പൂർണം; ജനം പെരുവഴിയിൽ

text_fields
bookmark_border
കണ്ണൂർ-നടാൽ റൂട്ടിൽ ബസ് സമരം പൂർണം; ജനം പെരുവഴിയിൽ
cancel
camera_alt

ഓർഡിനറി ബസുകൾ പണിമുടക്കിയതിനെ തുടർന്ന് ദീർഘദൂര ബസിൽ അള്ളിപ്പിടിച്ച് യാത്ര ചെയ്യുന്നവർ

എ​ട​ക്കാ​ട്: ക​ണ്ണൂ​ർ - തോ​ട്ട​ട - ന​ടാ​ൽ ത​ല​ശ്ശേ​രി റൂ​ട്ടി​ലെ സ്വ​കാ​ര്യ ബ​സുക​ൾ ബു​ധ​നാ​ഴ്ച ന​ട​ത്തി​യ പ​ണി​മു​ട​ക്ക് പൂ​ർ​ണം. ഇ​തോ​ടെ ജ​നം പെ​രു​വ​ഴി​യി​ലാ​യി. ദീ​ർ​ഘ​ദൂ​ര ബ​സുക​ളി​ൽ അ​ള്ളി​പ്പി​ടി​ച്ച് ഏ​റെ പേ​രും ന​ട​ത്തി​യ​ത് ദു​രി​ത​യാ​ത്ര. ദേ​ശീ​യ​പാ​ത​യു​ടെ പ​ണി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ന​ടാ​ൽ റെ​യി​ൽ​വേ ഗേ​റ്റ് ക​ട​ന്ന് ത​ല​ശ്ശേ​രി റൂ​ട്ടി​ൽ യാ​ത്ര ചെ​യ്യേ​ണ്ട സ്വ​കാ​ര്യ ബ​സുക​ൾ​ക്കും മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കും ചാ​ല ബൈ​പാസ് വ​ഴി ഏ​റെ പി​ന്നോ​ട്ടോ​ടി ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള സ​ർ​വീ​സ് റോ​ഡ് വ​ഴി ചാ​ല അ​മ്പ​ലം ഭാ​ഗ​ത്തേ​ക്ക് പോ​യി വേ​ണം ത​ല​ശ്ശേ​രി​യി​ലേ​ക്കു​ള്ള സ​ർ​വീ​സ് റോ​ഡി​ലെ​ത്താ​ൻ.

ഇ​ത് കാ​ര​ണം ഏ​റെ ഇ​ന്ധ​ന ന​ഷ്ട​വും സ​മ​യ​ന​ഷ്ട​വും ഉ​ണ്ടാ​കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. അ​തി​നി​ട​യി​ൽ റെ​യി​ൽ​വേ ഗേ​റ്റ് അ​ട​ഞ്ഞാ​ൽ ദീ​ർ​ഘ​സ​മ​യം അ​വി​ടെ​യും പോ​കു​ന്ന​താ​യി ബ​സു​ട​മ​ക​ൾ പ​റ​യു​ന്നു. ഇ​ത്ത​ര​ത്തി​ൽ ക​ന​ത്ത ന​ഷ്ടം സ​ഹി​ച്ചു ബ​സ് സ​ർ​വീ​സ് ന​ട​ത്തേ​ണ്ടി വ​രുക എ​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ബ​സുട​മ​ക​ൾ പ​റ​യു​ന്നു. ഇ​തി​ന് പ​രി​ഹാ​ര​മാ​യി​ല്ലെ​ങ്കി​ൽ ബ​സ് സ​ർ​വീ​സ് ത​ന്നെ നി​ർ​ത്തി​വെ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ണ്ടാ​വു​ക എ​ന്ന് ജി​ല്ലാ ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ രാ​ജ് കു​മാ​ർ ക​രു​വാ​ര​ത്ത് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bus StrikeNadalKannur
News Summary - Bus strike on Kannur-Nadal route
Next Story