ആലിൻകീഴിൽ ബസ് താഴ്ചയിലേക്ക് കൂപ്പുകുത്തി
text_fieldsനാറാത്ത് ആലിൻകീഴിൽ അപകടത്തിൽപെട്ട ബസ്
നാറാത്ത്: ആലിൻകീഴിൽ നിയന്ത്രണം വിട്ട ബസ് അപകടത്തിൽപെട്ടു.
ചേലേരിമുക്കിൽ നിന്ന് കമ്പിൽ വഴി കണ്ണൂർ ആശുപത്രിയിലേക്ക് പോവുകയായിരുന്ന എ.എം.എസ് (മസാഫി) ബസാണ് വെള്ളിയാഴ്ച രാവിലെ 7.30 ഓടെ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ താഴ്ചയിലേക്ക് കൂപ്പുകുത്തിയത്. അപകടസ്ഥലത്തെ മരത്തിൽ തട്ടിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
റോഡിൽ നിന്ന് അഞ്ച് മീറ്ററോളം താഴ്ചയുള്ള വെള്ളക്കെട്ടോടുകൂടിയ ചതുപ്പ് നിലമാണ് അപകടത്തിൽപെട്ട സ്ഥലം. പരിക്കേറ്റ യാത്രക്കാരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവിധ സ്ഥലങ്ങളിൽ ജോലിക്ക് പോവുകയായിരുന്ന തൊഴിലാളികൾ ഉൾപ്പെടെ നിരവധി ആളുകൾ ബസിലുണ്ടായിരുന്നു.

