ബ്രൗൺ ഷുഗർ ഇടപാട്; നാല് പ്രതികൾ അറസ്റ്റിൽ
text_fieldsതലശ്ശേരി: ബ്രൗൺ ഷുഗർ വിപണനവുമായി ബന്ധപ്പെട്ട് നാലുപേരെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏപ്രിൽ എട്ടിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽനിന്ന് ബറാക്കി നാസർ, ഷുഹൈബ്, അക്രം എന്നിവരിൽനിന്ന് ബ്രൗൺ ഷുഗർ കണ്ടെത്തിയ കേസിൽ കണ്ണൂർ സിറ്റി പൊലീസ് കമീഷണർ പി. നിധിൻ രാജിന്റെ നിർദേശ പ്രകാരം തലശ്ശേരി എ.എസ്.പി പി.ബി. കിരണിന്റെ മേൽനോട്ടത്തിൽ തലശ്ശേരി സർക്കിൾ ഇൻസ്പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേരളത്തിലേക്കും ദക്ഷിണേന്ത്യയിലേക്കും ബ്രൗൺ ഷുഗർ കടത്തിക്കൊണ്ടുവന്ന് കച്ചവടം ചെയ്യുന്ന രാജസ്ഥാനിലെ പ്രതാപ്ഗ്രഹ് സ്വദേശിയായ സൽമാൻ ഖാൻ (28), അനുജൻ ഷാരൂഖ് ഖാൻ (24), ഹർബജ് ഖാൻ (26) എന്നിവരെയും പണം അക്കൗണ്ടിലൂടെ സ്വീകരിച്ച തർബജ് ഖാൻ (30) എന്നയാളെയുമാണ് അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് ആറിന് ഗോവയിൽവെച്ച് അന്വേഷണ സംഘത്തിലെ എസ്.ഐ പി. ഷമീൽ സൽമാൻ ഖാനെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് തലശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

