സഹോദരങ്ങൾ ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
text_fieldsആര്യ ദക്ഷിൺ എസ്. നായർ, താരക് ദക്ഷിൺ എസ്. നായർ
കണ്ണൂർ: സഹോദരങ്ങൾ ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അഡ്ഹോക് കമ്മിറ്റി ഫോർ ഫ്രണ്ട്സ് കേരള, തൃശൂരിൽ നടത്തിയ മത്സരത്തിലായിരുന്നു ഈ നേട്ടം.
ചക്കരക്കല്ലിൽ സന്തോഷിെൻറയും അധ്യാപികയായ നിതയുടെയും മക്കളായ ആര്യ ദക്ഷിൺ എസ്. നായർ, താരക് ദക്ഷിൺ എസ്. നായർ എന്നിവരാണ് സുവർണനേട്ടം കൈവരിച്ചത്. കണ്ണൂർ ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ഇവരുടെ പരിശീലനം.
കണ്ണൂർ സ്പോർട്സ് കൗൺസിലിെൻറ നേതൃത്വത്തിൽ മലപ്പുറം, തൃശൂർ, ആലുവ തുടങ്ങിയ സ്ഥലങ്ങളിൽ മത്സരിച്ച് വിജയം നേടിയിട്ടുണ്ട്. ആര്യ ദക്ഷിൺ എസ്. നായർക്ക് 2020 -21ൽ ഒഡിഷയിൽ നടന്ന 22ാമത് സബ് ജൂനിയർ അണ്ടർ -14 ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത വിഭാഗത്തിൽ കേരളത്തെ പ്രധിനിധാനംചെയ്ത് മത്സരിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.
സബ്ജൂനിയർ വ്യക്തിഗത വിഭാഗത്തിൽ ആര്യ ദക്ഷിണും അണ്ടർ -10 വ്യക്തിഗത വിഭാഗത്തിൽ താരക് ദക്ഷിണും തിരഞ്ഞെടുക്കപ്പെട്ടു. ഇരുവരും സെൻറ് മൈക്കിൾ ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ്.