ഇറച്ചിക്കോഴി വില കുത്തനെയിടിഞ്ഞു; കർഷകർ ദുരിതത്തിൽ
text_fieldsപേരാവൂർ: ഇറച്ചിക്കോഴി വില കുത്തനെ ഇടിഞ്ഞ് 70 രൂപയിലെത്തി. 120 രൂപ വരെയുണ്ടായിരുന്ന വിലയാണ് കുത്തനെ താണത്. കോഴിത്തീറ്റ വില 1600 രൂപയായിരുന്നത് ഉയർന്ന് 2000മായി. ഇതോടെ സീസൺ വിപണി പ്രതീക്ഷിച്ചിരുന്ന കർഷകർക്ക് ഇരുട്ടടിയായി.
കമ്പനികൾ കോഴിത്തീറ്റ ഉൽപാദനം നിർത്തിയതും കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയതുമാണ് നിലവിലെ ഇടിച്ചിലിന് കാരണമെന്ന് കർഷകർ പറയുന്നു. 55 മുതൽ 60 രൂപ വരെ വിലക്ക് വാങ്ങിയ കോഴിക്കുഞ്ഞുങ്ങളാണ് നിലവിൽ വിൽപനക്കായി പാകമായിട്ടുള്ളത്. നിലവിലെ വിലക്ക് വിറ്റാൽ വൻ നഷ്ടമാകും നേരിടേണ്ടിവരുകയെന്നും കർഷകർ പറഞ്ഞു.
എന്നാൽ, ചില്ലറവ്യാപാര കടകളിൽ ഇറച്ചിക്കോഴി വില കിലോക്ക് 130-140 രൂപയാണ്. വൻതുകയാണ് കച്ചവടക്കാരും ഇടനിലക്കാരും ചേർന്ന് കൈപ്പറ്റുന്നത്. തീറ്റ കൊടുത്ത് 40 ദിവസത്തോളം വളർത്തി വലുതാക്കി മാർക്കറ്റിൽ എത്തിക്കുമ്പോൾ ലാഭം കിട്ടാത്ത അവസ്ഥയാ െണന്ന് കർഷകർ പറഞ്ഞു. ഉൽപാദനച്ചെലവ് തന്നെ 104 രൂപ വരുമെന്നിരിക്കെ കിലോക്ക് 70 രൂപ ലഭിക്കുന്നത് ഫാം ഉടമകൾക്ക് വലിയ നഷ്ടമാണുണ്ടാക്കുന്നത്. മാർച്ച് മുതൽ ജൂൺ പകുതി വരെയാണ് ഇറച്ചിക്കോഴികൾക്ക് മികച്ച വില ലഭിക്കാറുള്ളത്. മ തിയായ വില ലഭിക്കാതായതോടെ ഫാം ഉടമകൾ ഉപഭോക്താക്കൾക്ക് നേരിട്ട് കോഴികളെ നൽകുന്ന സാഹചര്യവുമുണ്ട്.