Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightboxxx തലശ്ശേരി ടൗണിൽ...

boxxx തലശ്ശേരി ടൗണിൽ മാലിന്യക്കൂമ്പാരം

text_fields
bookmark_border
തലശ്ശേരി: മഴക്കാലപൂർവ ശുചീകരണം ഒരുഭാഗത്ത് തകൃതിയായി നടക്കുമ്പോൾ അധികൃതരുടെ കണ്ണെത്തുംദൂരത്ത് മാലിന്യം കുമിയുന്നു. തലശ്ശേരി ടൗണിലാണ് ഈ പരിഹാസ കാഴ്ച. നിത്യേന നൂറുകണക്കിനാളുകൾ കാൽനടയായി യാത്ര ചെയ്യുന്ന പഴയ ബസ് സ്റ്റാൻഡ്-ഓടത്തിൽപള്ളി റോഡിൽ കൂട്ടിയിട്ട പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യമാണ് ചിത്രത്തിൽ. പരിസരത്തെ ചെരിപ്പ് റിപ്പയർ തൊഴിലാളികളും ചില കച്ചവടക്കാരുമാണ് ആൾസഞ്ചാരമുള്ള റോഡിൽ മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ടതെന്ന് പറയുന്നു. മാലിന്യം തള്ളാൻ വേറെയിടമില്ലെന്നുപറഞ്ഞ് ശുചീകരണ തൊഴിലാളികൾ ഇതിന് പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. മഴ പെയ്താൽ റോഡ് മുഴുവൻ മാലിന്യംപരക്കും. മെറ്റലിളകി ഗതാഗതം ദുഷ്കരമായ റോഡിൽ മാലിന്യം കൂടിയായതോടെ ഇതുവഴിയുള്ള യാത്ര കൂടുതൽ ദുരിതമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story