Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightbox കാണാം 'ക്യൂ'...

box കാണാം 'ക്യൂ' നിൽക്കും ചതുർഗ്രഹങ്ങളെ...

text_fields
bookmark_border
പയ്യന്നൂർ: നാലുഗ്രഹങ്ങൾ ഒരേവരിയിൽ നിൽക്കുന്ന മനോഹര കാഴ്ച കാണാൻ ശാസ്ത്രലോകം ഒരുങ്ങി. ബുധനാഴ്ച മുതലാണ് ഈ ആകാശക്കാഴ്ച കാണാനാവുക. സൗരയൂഥത്തിലെ നാലുഗ്രഹങ്ങൾ ഒറ്റവരിയിൽ നിൽക്കുന്ന രസകരമായ കാഴ്ച അത്യപൂർവ ദൃശ്യാനുഭവമാണ്. ബുധനാഴ്ച മുതൽ രാവിലെ അഞ്ചിന് ശേഷം ആകാശത്തിന്റെ കിഴക്കൻ ഭാഗത്താണ് ഈ അപൂർവ 'ക്യൂ' ദൃശ്യം കാണാനാവുക. വ്യാഴം, ശുക്രൻ, ശനി, ചൊവ്വ എന്നീ ഗ്രഹങ്ങളാണ് ഒറ്റവരിയിൽ അണിനിരക്കുന്നത്. സൂര്യോദയം വരെ ഇവയെ കാണാനാവുമെന്നതും സവിശേഷതയാണ്. അടുത്തമാസം അവസാനം വരെ ചെറിയ സ്ഥാനവ്യത്യാസത്തോടുകൂടി ഈ ഗ്രഹങ്ങളെ ഈ ഭാഗത്തുതന്നെ കാണാൻ കഴിയുമെന്ന് വാനനിരീക്ഷകൻ കെ. ഗംഗാധരൻ പറഞ്ഞു. ആകാശവിരുന്ന് നിരീക്ഷിക്കുന്നതിന് പയ്യന്നൂർ വാനനിരീക്ഷണ കേന്ദ്രത്തിൽ സൗകര്യമുണ്ടായിരിക്കും. ഫോൺ: 9446680876. ------------------------------- പി വൈ. ആർ സ്കൈ:: ബുധനാഴ്ച മുതൽ പൂർവാകാശത്ത് പ്രത്യക്ഷപ്പെടുന്ന ഗ്രഹങ്ങളുടെ ദൃശ്യത്തിന്റെ മാതൃക
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story