Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2022 12:02 AM GMT Updated On
date_range 20 Jan 2022 12:02 AM GMTbox ജാഗ്രത പാലിക്കുക; പഴശ്ശി കനാലിൽ നാളെ മുതൽ വെള്ളം തുറന്നുവിട്ട് പരിശോധന
text_fieldsകണ്ണൂർ: പഴശ്ശി പദ്ധതിയുടെ മെയിൻ കനാലിലൂടെ ജലവിതരണം പുനഃസ്ഥാപിക്കുന്നതിന് മുന്നോടിയായി വെള്ളിയാഴ്ച മുതൽ 25 വരെ കനാൽ ഷട്ടറുകൾ ക്രമീകരിച്ച് വെള്ളം തുറന്നുവിട്ട് പരിശോധിക്കും. അതിനാൽ, മെയിൻ കനാലിന്‍റെ ഇരുകരകളിലുമുള്ളവർ ഈ ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന പദ്ധതി അസി. എക്‌സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. 2008 മുതൽ ജലവിതരണം പൂർണമായി മുടങ്ങിയ പദ്ധതിയുടെ മെയിൻ കനാലിലൂടെ ജലവിതരണം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. 2012ലെ അതിതീവ്ര മഴയിൽ പിളർന്ന മെയിൻ കനാലിലെ ഭാഗത്തെ പുനരുദ്ധാരണ പ്രവർത്തനം പൂർത്തിയായിട്ടുണ്ട്. പക്ഷേ, ജലവിതരണം പുനഃസ്ഥാപിക്കുന്നതിന് മുന്നോടിയായി കനാലിൽക്കൂടി വെള്ളമൊഴുക്കി പരിശോധിച്ച് ചോർച്ചയില്ലെന്നും കനാൽ സുരക്ഷിതമാണെന്നും ഉറപ്പുവരുത്തണം.
Next Story