വിവാഹ വീട്ടിനടുത്ത് ബോംബേറ്: ഒരാൾ കൂടി അറസ്റ്റിൽ
text_fieldsകണ്ണൂർ: തോട്ടട പന്ത്രണ്ടുകണ്ടി റോഡിലെ വിവാഹ വീട്ടിനടുത്തുണ്ടായ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റുചെയ്തു. ഏച്ചൂർ പന്നിയോട്ട് ഹൗസിൽ കിഴക്കെപുരയിൽ പി. രാഹുൽ (28)ആണ് അറസ്റ്റിലായത്.
പ്രതിയെ തലശ്ശേരി എ.സി.ജെ.എം കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ ആറുപേർ അറസ്റ്റിലായി. ഏച്ചൂർ സ്വദേശികളായ അക്ഷയ്, മിഥുൻ, ഗോകുൽ, കടമ്പൂർ സ്വദേശികളായ സനാദ്, അരുൺ കുമാർ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായത്.
അക്രമം നടത്തിയ ഏച്ചൂർ സംഘത്തിന് ബോംബ് നിർമാണത്തിനായി വെടിമരുന്ന് എത്തിച്ചുകൊടുത്ത പള്ളിക്കുന്ന് സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

